ETV Bharat / state

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ടര മാസം വനത്തിൽ ഒളിവ് ജീവിതം, ഒടുവില്‍ പിടി വീണു - ചക്രപാണി സന്തോഷ്

രണ്ടു മാസമായി വനത്തില്‍ ഒളിച്ച് കഴിഞ്ഞ പ്രതി പൊലീസിന്‍റെ വലയിലായി. സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ച ആടിമാക്കല്‍ സന്തോഷാണ് പിടിയിലായത്.

Murder attempt accused arrested  Man who stayed at forest  ചക്രപാണി സന്തോഷ്  കമ്പംമെട്ട് പൊലീസ്
Murder attempt accused arrested
author img

By ETV Bharat Kerala Team

Published : Feb 4, 2024, 3:41 PM IST

ഇടുക്കി: സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ച ശേഷം രണ്ടര മാസം വനത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ(Man who stayed at forest) ഇടുക്കി കരുണാപുരം സ്വദേശി ആടിമാക്കൽ സന്തോഷ്‌ എന്ന ചക്രപാണി സന്തോഷിനെയാണ് കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്. വനത്തിലെ പാറയിടുക്കിൽ താമസിച്ച് വേട്ടയാടിയാണ് ഇയാൾ കഴിഞ്ഞിരുന്നത്. (Murder attempt accused arrested )

കഴിഞ്ഞ നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം (chakrapani santhosh). സന്തോഷും സുഹൃത്തായ മനുവും ചേർന്ന് മറ്റൊരു സുഹൃത്തിനെ ആക്രമിയ്ക്കുകയായിരുന്നു. ഇയാളുടെ തലയ്ക്കാണ് പരുക്കേറ്റത്. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ സന്തോഷ്‌ തമിഴ്‌നാട് കിഴക്കേപട്ടി വനമേഖലയിലാണ് കഴിഞ്ഞിരുന്നത്. വേട്ടയാടി പിടിയ്ക്കുന്ന ചെറു മൃഗങ്ങളും പഴങ്ങളുമായിരുന്നു ഭക്ഷണം. മാസങ്ങൾ നീണ്ട നിരീക്ഷണതിനോടുവിലാണ് ഇയാൾ വന മേഖലയിൽ ഉണ്ടെന്ന് പൊലീസിന് മനസിലാക്കാൻ സാധിച്ചത്. ഇയാൾ മൊബൈൽ ഉപയോഗിയ്ക്കാത്തതും വനത്തിലെ താമസവും പൊലീസിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read: ത്രികോണ പ്രണയം; അധ്യാപകൻ രണ്ട് സഹപ്രവർത്തകരെ വെടിവെച്ച് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ

യന്ത്രവാൾ കഴുത്തിൽ കൊണ്ട് യുവാവ് മരിച്ചു:

ഇടുക്കി : വിറക് മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ട് യുവാവ് മരിച്ചു. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്നേഷ് (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പൂപ്പാറയിലെ ഏലം സ്റ്റോറിൽ യന്ത്ര വാൾ ഉപയോഗിച്ച് വിറക് മുറിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അപകടം (Death Due to Tree Cutter).

ദിശ തെറ്റിയ വാൾ വിഘ്നേഷിന്‍റെ കഴുത്തിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിനെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബോഡിനായ്ക്കന്നൂരിലെ പൊതുശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. ശാന്തൻപാറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

വയനാട്ടിലും സമാന അപകടം : തരുവണ കരിങ്ങാരിയില്‍ വയോധികനെ മരംമുറി മെഷീന്‍ കൊണ്ട് കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 30നായിരുന്നു ദാരുണ സംഭവം. പീച്ചങ്കോട് കണ്ടോത്ത് അമ്പലത്തിനടുത്ത് താമസിക്കുന്ന കാട്ടൂര്‍മാക്കില്‍ അനിരുദ്ധന്‍ (കുഞ്ഞേട്ടന്‍ 70) ആണ് മരിച്ചത്.

മരംവെട്ട് തൊഴിലാളിയായ അനിരുദ്ധന്‍ മെഷീനുമായി വീട്ടില്‍ നിന്നും പോയിരുന്നു. ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.