കോഴിക്കോട്: ഒരാഴ്ച്ച മുമ്പാണ് മാവൂർ കണ്ണിപറമ്പിലെ ചാലിൽ സജ്‌ന പ്രമുഖ ഓൺലൈൻ കമ്പനിയിൽ (ഫ്ലിപ്‌കാർട്ട്) BOSCH ൻ്റെ ഡ്രില്ലിങ് മെഷിൻ ഓർഡർ ചെയ്‌തത്. 8009 രൂപയാണ്
ഇതിന് വിലവരുന്നത്. ഇന്ന് ഉച്ചക്ക് ഡെലിവറി ബോയ് വീട്ടിലെത്തി സാധനം കൈമാറി തിരികെ പോയി.
വീട്ടുകാർ ബോക്‌സ് തുറന്ന് പരിശോധിച്ചപ്പോഴാണ് അമളി പറ്റിയത് തിരിച്ചറിഞ്ഞത്. ബോക്‌സിനകത്ത് രണ്ട് ഇഷ്‌ടിക കഷണങ്ങൾ. തുടർന്ന് ഡെലിവറി ബോയിയെ തിരികെ
വിളിച്ചു. കാര്യം പറഞ്ഞപ്പോൾ ഇതുപോലുള്ള മറ്റൊരു പെട്ടി കൂടി തുറന്നു നോക്കി
അതിലും സമാനമായ ഇഷ്‌ടിക കഷണങ്ങൾ.
അമളി മനസിലായതോടെ സംഭവം ഓൺലൈൻ കമ്പനിയെ വിളിച്ചറിയിച്ചു. നൽകിയ പണം തിരികെ വാങ്ങി. എന്നാലും ഏറെകാലമായി ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിയിരുന്ന
സജ്‌നയുടെ കുടുംബം ഇനി സാധനങ്ങൾ വാങ്ങുമ്പോൾ ഒന്ന് ചിന്തിക്കും.
ALSO READ: വ്യാജ ലാഭം, സജീവമാകുന്ന ട്രേഡിങ് തട്ടിപ്പ്; വലയില്‍ വീഴാതിരിക്കാന്‍ എന്ത് ചെയ്യണം?