മലപ്പുറം : വിവാഹം മുടങ്ങിയതിന്‍റെ പേരില്‍ പ്രതിശ്രുത വധുവിൻ്റെ വീടിന് നേരെ വെടിവയ്‌പ്പ്. ചൊവ്വാഴ്‌ച രാത്രി മലപ്പുറം കോട്ടക്കലിലാണ് സംഭവം. പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന അബു താഹിറാണ് വീടിന് നേര്‍ക്ക് വെടിയുതിര്‍ത്തത്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. വീട്ടുകാർ നിശ്ചയിച്ചിരുന്ന വിവാഹം യുവതി വേണ്ടെന്നു വച്ചതാണ് വെടിവയ്പ്പിന് കാരണം. യുവതിയുടെ വസതിക്ക് നേരെ എയർ ഗൺ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിർത്തത്.
ALSO READ: പിതാവിൻ്റെ അശ്രദ്ധ: നിർത്തിയിട്ട കാറിൽ മൂന്ന് വയസ്സുകാരൻ കുടുങ്ങിയത് മണിക്കൂറുകൾ