ETV Bharat / state

തൃശൂരില്‍ കടയുടെ ഗ്ലാസ് തകര്‍ന്നു; കാല്‍നട യാത്രക്കാരന് പരിക്ക് - Man Injured In Glass Collapse

തൃശൂരില്‍ ഗ്ലാസ് തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്ക്. സ്വരാജ് റൗണ്ടിന് സമീപത്തെ കടയിലെ ചുവരിലെ ഗ്ലാസാണ് തകര്‍ന്നത്. പരിക്കേറ്റ കാല്‍നട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചു.

author img

By ETV Bharat Kerala Team

Published : Aug 15, 2024, 3:25 PM IST

തൃശൂർ അപകടം  FOOTPATH ACCIDANT  കാൽനട യാത്രക്കാരന് അപകടം  ഗ്ലാസ് തലയിൽ വീണ് അപകടം
Accident In Thrissur (ETV Bharat)
കാൽനട യാത്രക്കാരന്‍റെ തലയിൽ ചില്ല് വീണു (ETV Bharat)

തൃശൂർ: സ്വരാജ്‌ റൗണ്ടിന് സമീപത്തെ കടയിലെ ചുവരിലുണ്ടായിരുന്ന ഗ്ലാസ് തകര്‍ന്ന് വീണു കാല്‍നട യാത്രക്കാരന് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷണനാണ് പരിക്കേറ്റത്. ഇന്ന് (ഓഗസ്റ്റ് 15) രാവിലെ സ്വരാജ്‌ റൗണ്ടിലെ മണികണ്‌ഠന്‍ ആലിന് സമീപത്താണ് സംഭവം.

വഴിയരികിലെ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ ഗ്ലാസാണ് തകര്‍ന്ന് വീണത്. ഇതോടെ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ഗോപാലകൃഷണന്‍റെ തലയില്‍ പതിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലപ്പഴക്കമാണ് ഗ്ലാസ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള കടകള്‍ ഫയര്‍ ഫോഴ്‌സ് അടപ്പിച്ചു. ഫൂട്‌പാത്തും അടച്ചിട്ടു. അപകടം ഉണ്ടായ പശ്ചാത്തലത്തില്‍ നാളെ (ഓഗസ്റ്റ് 16) നാളെ തൃശൂർ റൗണ്ടിലെ മുഴുവൻ കടകളിലും പരിശോധനയുണ്ടാകും.

Also Raed : ട്രെയിന്‍ വരുന്നതറിയാതെ റെയില്‍ വേ ട്രാക്കില്‍ കളിച്ച് മക്കള്‍; രക്ഷിക്കാന്‍ അച്ഛന്‍റെ ശ്രമം, മൂന്ന് പേര്‍ക്കും ദാരുണാന്ത്യം - TRAIN ACCIDENT IN HYDERABAD

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.