ETV Bharat / state

ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍, അന്വേഷണം

യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചുമല സ്വദേശി രാജനാണ് പ്രതി. കൊല്ലപ്പെട്ടത് കുമളി സ്വദേശിയായ 22 കാരന്‍ ജിത്തു.

Youth Stabbed To Death  Man In Custody In Murder Case  യുവാവ് കുത്തേറ്റ് മരിച്ചു  ഇടുക്കിയില്‍ യുവാവ് കൊല്ലപ്പെട്ടു
Youth Stabbed To Death In Idukki; Accuse Rajan From Vandiperiyar Is In Police Custody
author img

By ETV Bharat Kerala Team

Published : Mar 9, 2024, 8:18 AM IST

ഇടുക്കി: വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശിയായ രാജനെയാണ് പൊലീസ് പിടികൂടിയത്. കുമളി അട്ടപ്പളം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിത്തുവാണ് (22) കൊല്ലപ്പെട്ടത്.

കസ്റ്റഡിയിലെടുത്ത രാജനും ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇന്നലെ (മാര്‍ച്ച് 8) രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. ഉത്സവത്തിനായി സ്ഥലത്തെത്തിയതായിരുന്നു ഇരുവരും. ഇതിനിടയില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് രണ്ട് പേരെ അനുനയിപ്പിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം വീണ്ടും ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.

ഇതിനിടെ രോഷാകുലനായ രാജന്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ജിത്തുവിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജിത്തുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.