ETV Bharat / state

മദ്യപിച്ച് കാറുമായി റോഡില്‍ അപകടയാത്ര; പ്രതി പിടിയില്‍ - Drunken car driving at kottayam - DRUNKEN CAR DRIVING AT KOTTAYAM

പ്രതി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങളുമായി കാറോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

CAR STUNT IN KOTTAYAM  kottayam news  മദ്യപിച്ച് വാഹനം ഓടിക്കല്‍  Drunk driving in Kottayam
Drunken car driving at kottayam (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 1:32 PM IST

Updated : Jun 19, 2024, 3:03 PM IST

മദ്യപിച്ച് കാറുമായി റോഡില്‍ അപകടയാത്ര; പ്രതി പിടിയില്‍ (ETV Bharat)

കോട്ടയം: കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിൽ മുണ്ടക്കയത്തിന് സമീപം മദ്യലഹരിയിൽ മനുഷ്യജീവന് ഭീഷണിയായി വാഹനം ഓടിച്ച ആൾ പിടിയിൽ. കുമളി ഒന്നാം മൈൽ സ്വദേശി ഷിജിൻ ഷാജിയെയാണ് കൊടുകുത്തിയിൽ വച്ച് പൊലീസ് പിടികൂടിയത്. ഇയാൾ കുമളിയിൽ ഗുരു എന്ന പേരിൽ ഡ്രൈവിംഗ് സ്‌കൂൾ നടത്തിവരികയായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഡ്രൈവിംഗ് സ്‌കൂളിന്‍റെ ഉടമയാണ് എന്ന കാര്യത്തിലും ലൈസൻസ് ഇയാളുടെ പേരിലാണോ എന്ന കാര്യത്തിലും സ്ഥിതീകരണം ഉണ്ടായിട്ടില്ല. അതേസമയം ഡ്രൈവിംഗ് സ്‌കൂളിന്‍റെ ലൈസൻസ് റദ്ദാക്കിയതായി ചില സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെ ആയിരുന്നു സംഭവം. ദേശീയപാതയിൽ അപകടകരമായ രീതിയിൽ കാർ ഡ്രൈവിംഗ് നടത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്ത്‌ വന്നിരുന്നു. സംഭവത്തിൽ കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് പെരുവന്താനം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

ALSO READ: ശരീരം പകുതിയോളം പുറത്ത്; മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും കാറിന്‍റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം

Last Updated : Jun 19, 2024, 3:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.