ഇടുക്കി: മാങ്കുളം മുപ്പത്തിമൂന്നിന് സമീപം ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പന് (55) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡിനുള്ളില്‍ കത്തിക്കരിഞ്ഞനിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
പ്രദേശവാസികളിൽ ഒരാൾ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറം ലോകമറിയുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റിൽ നിന്നും പൊലീസെത്തി തുടർ നടപടി സ്വീകരിച്ച് വരികയാണ്.
Also Read: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: 'കേസില്ല', എഴുതി നൽകി പരാതിക്കാരി