ETV Bharat / state

ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്ക്കൻ മരിച്ചു - man died in bus accident

author img

By ETV Bharat Kerala Team

Published : May 4, 2024, 10:14 PM IST

ബസിൽ കയറുന്നതിനുള്ള ഓട്ടത്തിനിടയിൽ കട വരാന്തയിൽ ഉള്ള സർവ്വേ കല്ലിൽ തട്ടി ബസിനടിയിൽ പെടുകയായിരുന്നുവെന്ന്‌ പ്രാഥമിക നിഗമനം

ACCIDENT  BUS ACCIDENT AT KOTTAYAM  PALA PRIVATE BUS STAND  ബസ് അപകടം മധ്യവയസ്ക്കൻ മരിച്ചു
MAN DIED IN BUS ACCIDENT (source: Etv Bharat reporter)

കോട്ടയം: പാല പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്ക്കൻ മരിച്ചു. മേവട കാവുംപടി കുളത്തിനാൽ വിനോദാണ് (49) മറിച്ചത്. പാലാ കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെൻ്റ് റോക്കിസ് ബസിന്‍റെ പിൻ ചക്രമാണ് തലയിലൂടെ കയറി ഇറങ്ങിയത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 തോടെയായിരുന്നു സംഭവം.

സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന ബസിൽ കയറുന്നതിനുള്ള ഓട്ടത്തിനിടയിൽ കട വരാന്തയിൽ ഉള്ള സർവ്വേ കല്ലിൽ തട്ടി ബസിനടിയിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർ സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്‌സ്‌ എത്തി ശരീരഭാഗങ്ങൾ സ്റ്റാൻഡിൽ നിന്ന് നീക്കം ചെയ്‌ത്‌ കഴുകി വൃത്തിയാക്കി.

Also Read: അതിദാരുണം; സ്‌കൂട്ടർ അപകടത്തിൽ നാല് വയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.