ETV Bharat / state

എംഡിഎംഎയുമായി തിരൂർ സ്വദേശി പിടിയിൽ; പിടിയിലായത് ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ വെച്ച് - Man Caught with MDMA - MAN CAUGHT WITH MDMA

തിരൂർ മംഗലം മങ്ങാംപറമ്പിൽ എംപി മുഹമ്മദ് ഷാഫിയെ എംഡിഎംഎയുമായി ഡാൻസാഫും പന്തീരാങ്കാവ് പൊലീസും ചേർന്ന് കസ്‌റ്റഡിയിലെടുത്തു.

എം ഡി എം എയുമായി തിരൂർ സ്വദേശി പിടിയിൽ  MDMA FROM KOZHIKKODE  എംഡിഎംഎ തിരൂർ സ്വദേശി  മയക്കുമരുന്ന് വേട്ട കോഴിക്കോട്
Muhammad Shafi (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 5, 2024, 1:20 PM IST

കോഴിക്കോട് : വില്‍പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി തിരൂർ സ്വദേശി പൊലീസിന്‍റെ പിടിയിൽ. തിരൂർ മംഗലം മങ്ങാംപറമ്പിൽ എംപി മുഹമ്മദ് ഷാഫി (44)യെ ആണ് ഡാൻസാഫും പന്തീരാങ്കാവ് പൊലീസും ചേർന്ന് കസ്‌റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് ബൈപ്പാസിൽ ഉള്ള മെട്രോ ഹോസ്‌പിറ്റലിൻ്റെ പാർക്കിങ് ഏരിയയിൽ വെച്ചാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്.

09.100 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും കണ്ടെടുത്തു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്‌റ്റലുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് മുഹമ്മദ് ഷാഫിയെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡാൻസാഫ് എസ് ഐ മനോജ് ഇടയേടത്ത്, അബ്‌ദുൽ റഹിമാൻ, ഡാൻസാഫ് എസ് സിപിഒ മാരായ അനീഷ് മൂസേൻ വീട്, കെ.അഖിലേഷ് , ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് എസ് ഐ ടി.ജെ.ജിമ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സുബീഷ്, ബിഗിൻലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Also Read : വിൽപ്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി കോഴിക്കോട് അഞ്ചുപേർ പിടിയിൽ - Five Arrested With MDMA

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.