ഇടുക്കി: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിലായി. ഇടുക്കി, ബൈസൺവാലി പൊട്ടൻകാട് സ്വദേശി വാകത്താനത്ത് ബോബി ഫിലിപ്പ് (36) ആണ് പിടിയിലായത്. കോതമംഗലം പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
21-ന് ഉച്ചയ്ക്കായിരുന്നു സംഭവം. കോതമംഗലം ശോഭനപടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇയാൾ മുക്കുപണ്ടം പണയം വച്ചത്. ഈ സമയത്ത് ഇയാൾ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു.
നേരത്തെ രണ്ടു തവണ ഇതേ സ്ഥാപനത്തിൽ നിന്നും ഇയാൾ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തിട്ടുണ്ട്. ബോബി ഫിലിപ്പ് സ്ഥിരമായി ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 40 ഓളം കേസുകളുണ്ട്.
എസ്ഐ മാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, വി എം രഘുനാഥ്, സിപിഒ സി ഇ ഷെഫീക്ക് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Also Read:ആലപ്പുഴയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ഒരു കോടിയോളം; തട്ടിപ്പ് രീതി ഇങ്ങനെ