ETV Bharat / state

ഇടുക്കി അടിമാലിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍ - പീഡന കേസിൽ യുവാവ് അറസ്റ്റില്‍

ഇടുക്കി അടിമാലിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതം.

Yong Man Arrested For Rape case  Rape case in idukki adimali  പീഡന കേസിൽ യുവാവ് അറസ്റ്റില്‍  ഇടുക്കി പീഡന കേസിൽ ഒരാൾ അറസ്റ്റിൽ
Yong Man Arrested For Raping Minor Girl In Idukki Adimali
author img

By ETV Bharat Kerala Team

Published : Feb 11, 2024, 9:27 PM IST

ഇടുക്കി: അടിമാലിയിൽ പതിനാലു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ (Yong Man Arrested For Raping Minor Girl In Idukki). കേസിൽ ആറു പ്രതികളാണുള്ളത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ അടിമാലി പൊലീസ് കേസെടുത്തിട്ടുള്ളത്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇക്കഴിഞ്ഞ നാലാം തീയതി പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടു വർഷത്തിനിടെ പല തവണയായി ആറു പ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പെൺകുട്ടി മൊഴി നൽകിയത്. കേസിൽ പ്രായപൂർത്തിയാകാത്ത അടിമാലി സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ പൂയംകുട്ടി സ്വദേശികളായ രണ്ടുപേരും മലപ്പുറം സ്വദേശിയും പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് റിപ്പോർട്ട്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അടിമാലി പൊലീസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.