ETV Bharat / state

വെടിയുണ്ടകളുമായി യുവാവ് പിടിയിൽ ; പിടിച്ചെടുത്തത് 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളും - കോഴിക്കോട് തിരുവമ്പാടി

16 വെടിയുണ്ടകളുമായി യുവാവ് പൊലീസ് പിടിയില്‍. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിഐ അനില്‍ കുമാര്‍ നടത്തിയ പരിശോധനയില്‍ 16 വെടിയുണ്ടകളും 755 മെറ്റല്‍ ബോളുകളും പിടിച്ചെടുത്തു.

Man Arrest With Bullets  16 Bullets 755 Metal Balls Seized  കോഴിക്കോട് തിരുവമ്പാടി  police arrest
വെടിയുണ്ടകളുമായി യുവാവ് പിടിയിൽ
author img

By ETV Bharat Kerala Team

Published : Feb 22, 2024, 3:41 PM IST

കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയില്‍ വെടിയുണ്ടകളുമായി യുവാവ് പൊലീസ് പിടിയില്‍. പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് സിഐ അനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളും പ്രതിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെയാണ് (21-02-2024) പ്രതിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. ആംസ് ആക്‌ട് പ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഭീതി സൃഷ്‌ടിച്ച് ക്രിമിനൽ കേസ് പ്രതി; മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറിയത് തോക്കുമായി : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് തോക്കുമായി ഓടിക്കയറി ഭീതി സൃഷ്‌ടിച്ച് ക്രിമിനൽ കേസ് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ് ( Criminal Case Accused Run in To the Emergency Department with A Gun). തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെ (21-02-2024) വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയായ കല്ലമ്പലം സ്വദേശി സതീഷ് ശ്രാവൺ ആണ് തോക്കുമായി മെഡിക്കൽ കോളേജിനുള്ളിൽ കയറിയത്. ശേഷം ഇയാൾ അത്യാഹിത വിഭാഗത്തിനുളളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് സുരക്ഷാ ജീവനക്കാർ ഇടപെട്ടതിനാൽ അപകടം ഒഴിവായി. എന്നാൽ സുരക്ഷാ ജിവനക്കാരുടെ പിടിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെട്ടു.

ALSO READ : ബാര്‍ വെടിവയ്‌പ്പ് കേസ്; പ്രതി വിനീതിന്‍റെ വീട്ടില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.