ETV Bharat / state

മലപ്പുറത്തെ നിപ മരണം; സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി - Nipah Victim Contact List grows

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി ഉയര്‍ന്നു.

MALAPPURAM NIPAH  NIPAH VICTIM CONTACT LIST  മലപ്പുറത്തെ നിപ മരണം  നിപ സമ്പർക്ക പട്ടിക
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 10:40 AM IST

കോഴിക്കോട് : മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി. ഇതില്‍ 139 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 196 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. മഞ്ചേരി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോള്‍ 15 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്.

ഇന്നലെ (22-07-2024) 11 പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. തിരുവനന്തപുരത്ത് അമ്മയും മകളുമാണ് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്.

മലപ്പുറത്ത് മരിച്ച 14 കാരൻ രോഗ ബാധിതനായി ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരാണ് ഇരുവരും. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഇന്നും അവലോകന യോഗം ചേരും.

Also Read : നിപ വൈറസ്: 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്, മലപ്പുറത്തേത് 2023ല്‍ കണ്ടെത്തിയ വൈറസ് വകഭേദം - Nipah Virus Test Result Negative

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.