മലപ്പുറം: വന്യമൃഗ ശല്യവും, വിലക്കുറവും, ജോലിയെടുക്കാൻ ആളെ കിട്ടാത്തതും മൂലം കർഷകർ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. നിലമ്പൂർ പോത്തുകൽ, ചാലിയാർ, കരുളായി, അകമ്പാടം തുടങ്ങിയ മേഖലകളിലെ കർഷകരാണ് കടുത്ത തീരുമാനത്തിനൊരുങ്ങുന്നത്. കാട്ടാനയും കാട്ടുപന്നിയുമാണ് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടാക്കുന്നത്. പകൽ സമയങ്ങളിൽ പോലും ഭീതി പരത്തുന്ന രീതിയിലാണ് ഇവ കാടിറങ്ങി നാട്ടിലെത്തുന്നത്. തങ്ങൾക്ക് നിലവില്‍ പുറത്തിറങ്ങാനോ കൃഷി സ്ഥലങ്ങളില്‍ പോകാനോ ഭയപ്പെടുന്ന അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു.
നിലമ്പൂർ പോത്തുകൽ, ചാലിയാർ, കരുളായി, അകമ്പാടം എന്നീ മേഖലകളില്‍ കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുകയാണ്. കാടിറങ്ങി എത്തുന്ന കാട്ടാനകൾ ഇതിനോടകം ഏക്കർകണക്കിന് കൃഷികളാണ് നശിപ്പിച്ചത്. രാത്രികാലങ്ങളിലും കാട്ടാനകൾ വ്യാപക കൃഷിനാശം ഉണ്ടാക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കർഷകരും നാട്ടുകാരും മാറിമാറി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുന്നുണ്ടെങ്കിലും യാതൊരു തരത്തിലുള്ള നടപടിയെടുക്കാനും വകുപ്പുദ്യോഗസ്ഥർ തയ്യാറാവുന്നില്ല എന്നാണ് കർഷകനായ ജോർജ് പറയുന്നത്. കൊടുക്കുന്ന സാധനങ്ങൾക്ക് വിലയില്ലെന്നും, ഇതോടൊപ്പം വന്യമൃഗങ്ങളുടെ ശല്യം കൂടിയായതോടെ കൃഷി നിർത്തുകയല്ലാതെ വേറെ രക്ഷയില്ലെന്ന് കർഷകയായ ദാക്ഷായണി അമ്മ പറഞ്ഞു.
Also Read : 11 കെവി ലൈനില്‍ നിന്നും ഷോക്കേറ്റു; കുട്ടിയാന ഉൾപ്പെടെ മൂന്ന് ആനകൾ ചരിഞ്ഞു