മലപ്പുറം: കോട്ടക്കലില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും. വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ ജഡ്‌ജ് സ്‌കൂളിന്‍റെ പേര് കൂടി പറഞ്ഞതാണ് വാക്കേറ്റത്തിനും പ്രതിഷേധത്തിനും കാരണമായത്. വേദിക്ക് സമീപം വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വിദ്യാർഥികളും നാട്ടുകാരും പാട്ടുപാടിയാണ് പ്രതിഷേധിച്ചത്. വേദിക്ക് സമീപം കുത്തിയിരുന്നായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.
ഒന്നാം സ്ഥാനം നല്‍കേണ്ട സ്‌കൂളിനെ ജഡ്‌ജ് ആദ്യം തന്നെ തീരുമാനിച്ചെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആരോപിച്ചു. ഇതേ തുടര്‍ന്നാണ് കോഡ് നമ്പര്‍ പറയേണ്ട സ്ഥാനത്ത് സ്‌കൂളിന്‍റെ പേര് കൂടി പറഞ്ഞതെന്നും ഇവര്‍ ആരോപിച്ചു. പ്രതിഷേധവുമായി ബന്ധപെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.