ETV Bharat / state

ഏറ്റവും കൂടുതല്‍ കണക്ഷനുകള്‍; കെഫോണില്‍ മുന്നേറി മലപ്പുറം - K FON CONNECTION IN KERALA

സംസ്ഥാനത്ത് ആകെയുള്ള 39878 കെഫോണ്‍ ഹോം കണക്ഷനുകളില്‍ 9472 കണക്ഷനുകള്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളതാണ്.

K FON  കെഫോൺ  BROADBAND CONNECTION  HIGHEST K FON CONNECTION IN KERALA
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 18, 2024, 4:19 PM IST

തിരുവനന്തപുരം : കേരളത്തിൻ്റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറി മലപ്പുറം. സംസ്ഥാനത്ത് ആകെയുള്ള 39878 കെഫോണ്‍ ഹോം കണക്ഷനുകളില്‍ 9472 കണക്ഷനുകള്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളതാണ്. 4237 കണക്ഷനുകളുമായി കോട്ടയമാണ് രണ്ടാമത്. 4049 കണക്ഷനുകളുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്.

കോഴിക്കോട് 3253, ഇടുക്കി 2612, തൃശൂര്‍ 258, എറണാകുളം 2544, കൊല്ലം 2237, വയനാട് 2201, തിരുവനന്തപുരം 2002, കണ്ണൂര്‍ 1659, ആലപ്പുഴ 1648, പത്തനംതിട്ട 1155, കാസര്‍കോട് 207 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഹോം കണക്ഷനുകളുടെ എണ്ണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സംസ്ഥാനത്തൊട്ടാകെ ഗ്രാമപ്രദേശങ്ങളുള്‍പ്പടെ ഇൻ്റര്‍നെറ്റ് കടന്നുചെല്ലാന്‍ പ്രയാസമേറുന്ന സ്ഥലങ്ങളില്‍ കെഫോണ്‍ ഫൈബറുകള്‍ വിന്യസിക്കാന്‍ ഇതിനോടകം കഴിഞ്ഞതും മികച്ച സേവനം നല്‍കുന്നതുമാണ് കൂടുതല്‍ ഹോം കണക്ഷനുകള്‍ കുറഞ്ഞ സമയത്തിനകം കെഫോണിലേക്ക് വരാന്‍ കാരണം. 2024 മാര്‍ച്ചിലാണ് കൊമേഴ്സ്യല്‍ കണക്ഷന്‍ നല്‍കാന്‍ ആരംഭിച്ചത്. 3,558 ലോക്കല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരാണ് നിലവില്‍ കെഫോണ്‍ കണക്ഷന്‍ വീടുകളിലേക്ക് ലഭ്യമാക്കാനായി പ്രവര്‍ത്തിക്കുന്നത്.

മികച്ച ഇൻ്റര്‍നെറ്റ് വേഗതയും നല്ല സേവനവും നല്‍കുന്നതും സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന രീതിയിലെ താരിഫ് റേറ്റും കെഫോണിനെ ജനകീയവും പ്രിയപ്പെട്ടതുമാക്കി മാറ്റുകയാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ് ഡയറക്‌ടറുമായ ഡോ. സന്തോഷ് ബാബു ഐഎഎസ് (റിട്ടയേർഡ്) പറഞ്ഞു.

വാണിജ്യ കണക്ഷനുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയും നല്ല സേവനം തുടര്‍ന്നും ലഭ്യമാക്കി കെഫോണിനെ കേരളത്തിലെ നമ്പര്‍ വണ്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനാക്കി മാറ്റുകയും ലക്ഷ്യമിട്ടാണ് കെഫോണ്‍ ടീം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: 'പിണറായി വിജയൻ സംഘപരിവാറിന് കൈത്താങ്ങ്'; പാണക്കാട് തങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ലീഗും കോണ്‍ഗ്രസും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.