ETV Bharat / state

കോഴിക്കോട് പുതിയ സ്റ്റാൻഡിനു സമീപം വൻ തീപിടിത്തം - കോഴിക്കോട് വൻ തീപിടുത്തം

അപകടം കൂട്ടിയിട്ടിരുന്ന പഴയ ടയറുകള്‍ക്ക് തീ പിടിച്ചതോടെ. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.

തീപിടുത്തം  കോഴിക്കോട് വൻ തീപിടുത്തം  fire in kozhikode  fire force
major fire outbreak occured in kozhikode
author img

By ETV Bharat Kerala Team

Published : Mar 11, 2024, 10:02 AM IST

കോഴിക്കോട് പുതിയ സ്റ്റാൻഡിനു സമീപം വൻ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‌ സ്റ്റാൻഡിനു സമീപം വൻ തീപിടിത്തം. ഇന്നലെ (10.03.24) രാത്രി പത്തരയോടു കൂടിയാണ് സംഭവം. പുതിയ സ്റ്റാൻഡിനു സമീപത്തെ അമൃത ബാറിന് പിറകുവശത്താണ് തീപിടിത്തം ഉണ്ടായത്. ഈ ഭാഗത്ത് കൂട്ടിയിട്ടിരുന്ന വാഹനങ്ങളുടെ ഒഴിവാക്കിയ ടയറിനാണ് തീ പിടിച്ചത്.

തീപിടിത്തം ആദ്യം ശ്രദ്ധയിൽപ്പെട്ട തൊട്ടടുത്ത കച്ചവടക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഉടൻ തന്നെ തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചു. വെള്ളിമാടുക്കുന്ന്, മീഞ്ചന്ത, കോഴിക്കോട് ബീച്ച് തുടങ്ങിയ ഫയർ സ്റ്റേഷനുകളിൽ നിന്നും ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.
അലക്ഷ്യമായി കൂട്ടിയിട്ട ടയറുകളിലും ഈ ഭാഗത്തുണ്ടായിരുന്ന മാലിന്യങ്ങളിലും ആണ് ആദ്യം തീ പിടിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസും ഫയർ യൂണിറ്റും അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.