ETV Bharat / state

മാഹി പെരുന്നാളിന് കൊടിയേറി; ഇനി ആഘോഷത്തിൻ്റെ രാവുകൾ - MAHE PERUNNAL STARTED - MAHE PERUNNAL STARTED

മാഹി പെരുന്നാളിന് തുടക്കമായി. ആത്മീയ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത് ത്രേസ്യാ പുണ്യവതിയുടെ ദാരുശിൽപം പൊതുവണക്കത്തിന് വച്ചതോടെ.

മാഹി സെൻ്റ് തെരേസാസ് ബസിലിക്ക  മാഹി പെരുന്നാൾ  MAHE FESTIVAL  KANNUR MAHE
MAHE ST TERESA BASILICA CHURCH (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 6, 2024, 12:54 PM IST

Updated : Oct 6, 2024, 2:14 PM IST

കണ്ണൂര്‍: മാഹി സെൻ്റ് തെരേസാസ് ബസിലിക്കയിലെ തിരുനാളിന് കൊടിയേറി. ത്രേസ്യാ പുണ്യവതിയുടെ ദാരുശിൽപം പൊതുവണക്കത്തിന് വച്ചതോടെയാണ് ആത്മീയ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തിരുനാള്‍ മഹോത്സവം ഈ മാസം 22ആം തീയതി വരെ നടക്കും. കോഴിക്കോട് രൂപതാ വികാരി ജനറലും ഇടവക വികാരിയുമായ മോണ്‍. ജന്‍സന്‍ പുത്തന്‍ വീട്ടില്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ ദാരുശിൽപം പൊതുവണക്കത്തിന് വച്ചതോടെ ഭക്തജന പ്രവാഹമായിരുന്നു.

മാഹി പളളിപ്പെരുന്നാളിന് തുടക്കമായി. (ETV Bharat)

മാഹിയും പരിസരവും തീര്‍ഥാടകരായ ജനങ്ങളുടെ തിരക്കിലാണ്. പൊതുവണക്കത്തിന് പ്രതിഷ്‌ഠിച്ച തിരുസ്വരൂപത്തില്‍ പൂമാല അര്‍പ്പിക്കാനും സന്നിധിയില്‍ മെഴുകുതിരി തെളിയിക്കാനും തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശുദ്ധ അമ്മ ത്രേസ്യയുടെ മധ്യസ്‌ഥം വഴി വിശ്വാസധാർഡ്യവും മാനസിക പരിവര്‍ത്തനവും കൈവരിക്കാന്‍ തിരുനാള്‍ ആഘോഷങ്ങള്‍ സഹായകരമാവുമെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.

ഈ മാസം 14, 15 തീയതികളിലാണ് തിരുനാള്‍ ആഘോഷങ്ങളിലെ മുഖ്യ ചടങ്ങുകള്‍. ആത്മീയവും ഭൗതികവുമായ നന്മകളും അനുഗ്രഹങ്ങളും നേടുന്നതിനും തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സര്‍വ്വ മതസ്ഥരെയും സ്വാഗതം ചെയ്യാന്‍ ആഘോഷ കമ്മിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14, 15 തീയതികളില്‍ തിരുനാള്‍ ജാഗരവും ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണവും നടക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിവിധ ഭാഷകളിലുള്ള കുര്‍ബാന മാഹി സെൻ്റ് തെരേസാസ് ദേവാലയത്തിലെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. 15ന് പുലര്‍ച്ചെ ഒന്നു മുതല്‍ ആറ് വരെ തീര്‍ഥാടനത്തിലെ മുഖ്യ നേര്‍ച്ചയായ ശയന പ്രദക്ഷിണം നടക്കും. രാവിലെ 10.30ന് കോഴിക്കോട് രൂപതാ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിൻ്റെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന നടക്കും.

22-ാം തീയതി ഉച്ചകഴിഞ്ഞ് 3 ന് തിരുസ്വരൂപം അള്‍ത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിയ്ക്കും‌. തിരുനാള്‍ ആഘോഷം അവസാനിക്കുന്ന ദിവസം വരെ ആഘോഷമായ ദിവ്യ ബലിയും നൊവേനയും നടക്കും.

Also Read: കിലുക്കാംപെട്ടി തേടി വീണ്ടും കരിനീലക്കടുവയെത്തി; ഹരീഷിന്‍റെ വൃന്ദാവനത്തിന് ഇത് പൂക്കാലം

Last Updated : Oct 6, 2024, 2:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.