തിരുവനന്തപുരം: മദ്രസയില്‍ മത പഠനത്തിന് എത്തിയ 15 കാരനെ പീഡനത്തിന് വിധേയനാക്കിയ ഉസ്‌താദിനെ വിവിധ വകുപ്പുകളിലായി 86 വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. പീഡന വിവരം മറച്ചുവച്ച കുറ്റത്തിന് മറ്റൊരു അധ്യാപകന് ആറ് മാസം കഠിന തടവിനും 10,000 രൂപയും ശിക്ഷയുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്‌ജി എംപി ഷിബുവാണ് പ്രതികളെ ശിക്ഷിച്ചത്. നെടുമങ്ങാട് മാങ്കോട് കടക്കള്‍ കാഞ്ഞിരത്തിന്‍മൂട് ബിസ്‌മി ഭവനില്‍ സിദ്ദിഖാണ് ഒന്നാം പ്രതിയായ ഉസ്‌താദ്, നെടുമങ്ങാട് തൊളിക്കോട് കരീബ ഓഡിറ്റോറിയത്തിന് സമീപം ജാസ്‌മിന്‍ വില്ലയില്‍ മുഹമ്മദ് ഷമീറാണ് രണ്ടാം പ്രതി.
2023 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം. പ്രാരംഭ ഘട്ടത്തില്‍ അഞ്ച് വിദ്യാര്‍ഥികളാണ് ഉസ്‌താദിനെതിരെ പരാതി ഉന്നയിച്ചത്. നെടുമങ്ങാട് പൊലീസ് പ്രതികള്‍ക്കെതിരെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് കേസുകളും പ്രത്യേകം പ്രത്യേകം വിചാരണ ആരംഭിക്കുകയും ചെയ്‌തു.
എന്നാല്‍ നാല് കേസുകളിലെ വിദ്യാര്‍ഥികള്‍ വിചാരണ വേളയില്‍ കൂറുമാറി. പ്രതിഭാഗം ചേര്‍ന്ന് പ്രതികള്‍ക്ക് അനുകൂലമായ മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെകെ അജിത് പ്രസാദ് ഹാജരായി.