ETV Bharat / state

പ്രായം വെറും അക്കം മാത്രം; എൺപത്തിമൂന്നാം വയസിലും ജീവന്‍ തുളുമ്പുന്ന ചിത്രങ്ങളൊരുക്കി തങ്കമ്മ - M G THANKAMMA S PAINTING

83 ആം വയസിലും വരയുടെ ലോകത്ത് സജീവമായി ഈ റിട്ടയേര്‍ഡ് അധ്യാപിക എം ജെ തങ്കമ്മ. വരച്ചു കൂട്ടിയതെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങൾ.

M G THANKAMMA S OIL PAINTINGS  എറണാകുളം  M G THANKAMMA ART WORKS  എം ജി തങ്കമ്മ
M G THANKAMMA' S PAINTING (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 4:18 PM IST

83 ആം വയസിലും വരയുടെ ലോകത്ത് സജീവമായി എം ജെ തങ്കമ്മ (ETV Bharat)

എറണാകുളം: വാർധക്യ വിരസതയെ മറികടക്കാൻ കലയെ കൂട്ട് പിടിച്ച് ഒരമ്മ. എം ജി തങ്കമ്മയ്‌ക്ക് ജീവിതമിപ്പോൾ വരയുടെ കാലമാണ്. പ്രായമായാൽ ഒന്നിനും കഴിയില്ലെന്ന് പറഞ്ഞ് അലസമായി വിശ്രമ ജീവിതം നയിക്കുന്നവർക്കിടയിൽ ഏറെ വ്യത്യസ്ഥയാണ് അവർ. എൺപത്തിമൂന്നാം വയസിലും സർഗാത്മകമായ തന്‍റെ കഴിവിനെ പരിപോഷിപ്പിക്കുകയാണ് അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച ഈ ടീച്ചറമ്മ.

ഇന്നലെകളിൽ തലമുറകൾക്ക് അക്ഷരം പകർന്ന എം ജി തങ്കമ്മയിപ്പോൾ ചിത്രകലാവിദ്യാർഥി കൂടിയാണ്. എറണാകുളം ദിവാൻസ് റോഡിലെ ആദർശ് സ്‌കൂൾ ഓഫ് ആർട്‌സിലാണ് പഠനം. കഴിഞ്ഞ എട്ടു വർഷത്തിലേറെയായി ചിത്രകല പഠനം തുടരുകയാണ്. ഇതിനിടയിൽ വരച്ചു കൂട്ടിയ ജീവൻ തുടിക്കുന്ന ചിത്രങ്ങളും നിരവധിയാണ്.

തന്‍റെ ചിത്രങ്ങൾക്ക് പ്രത്യേകമായ പ്രമേയേങ്ങൾ ഒന്നുമില്ലെന്ന് ചിത്രകാരി പറയുന്നു. എന്നാൽ കാണുന്നവരുടെ കണ്ണിന് വിസ്‌മയം തന്നെയാണ് ഈ ചിത്രങ്ങളൊക്കെയും. സായാഹ്ന സൂര്യന്‍റെ വർണ്ണ പ്രഭയുടെ പശ്ചാത്തലത്തിൽ പാഞ്ഞ് പോകുന്ന കുതിരകളുടെ ചിത്രമാണ് ഈ പട്ടികയില്‍ ഒന്നാമത്. കറുപ്പും വെളുപ്പും സ്വർണ്ണ നിറത്തിലുമുള്ള കുതിരകൾ മനുഷ്യ ജീവിത പ്രതിഫലിപ്പിക്കുന്നു.

തങ്കമ്മയുടെ ചിത്രങ്ങൾക്കധികവും സ്‌ത്രൈണ ഭാവമാണ്. കൊച്ചിയുടെ അടയാളമായ ചീനവലയും, പ്രകൃതിയുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും മനോഹരമായാണ് എണ്ണച്ചായത്തിലും, അക്രിലിക്ക് പെയിന്‍റിലുമായി തയ്യാറാക്കിയിരിക്കുന്നത്. ഇടപ്പള്ളി ഗവൺമെന്‍റ് ഹൈസ്‌കൂൾ അധ്യാപികയായും, ഏലൂർ പാതാളം ഗവൺമെന്‍റ് ഹൈസ്‌കൂൾ പ്രധാനാധ്യാപികയായും ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ തങ്കമ്മ ചിത്രകലയില്‍ തിരക്കിലാണിപ്പോള്‍.

കലയിലേക്ക് ഉള്ള കാൽവെയ്‌പ്പ്: പണ്ട് ചെറുതായി ചിത്രം വരച്ചിരുന്നുവെന്ന് എം ജി തങ്കമ്മ പറഞ്ഞു. പഠനവും, ജോലിയും കുടുംബവും തിരക്കായപ്പോൾ സമയം കിട്ടാതെയായി. ഇപ്പോൾ തിരക്കൊഴിഞ്ഞതോടെയാണ് വരയ്ക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. മക്കളും മരുമക്കളും എല്ലാവരും പിന്തുണയുമായി കൂടെയുണ്ടെന്നും എം ജി തങ്കമ്മ കൂട്ടിച്ചേർത്തു. കേരള കലാമണ്ഡലം മുൻ വൈസ് ചെയർമാനും എറണാകുളം കഥകളി ക്ലബ്ബിന്‍റെ മുൻ പ്രസിഡന്‍റുമായിരുന്ന എം എൻ സുകുമാരൻ നായരുടെ ഭാര്യയാണ് എം ജി തങ്കമ്മ.

ALSO READ : ഇത് സിനിമയല്ല, കണ്ണന്‍റെ ജീവിത കഥയാണ്; പതിനേഴാം വയസിൽ ആകാശ സ്വപ്‌നങ്ങൾ എത്തിപ്പിടിച്ച് പാലക്കാടുകാരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.