ETV Bharat / state

സന്ധ്യക്ക് ഇനി സമാധാനത്തോടെയുറങ്ങാം; കടം വീട്ടി ലുലു ഗ്രൂപ്പ് - LULU GROUP PAID DEBT OF SANDHYA

സന്ധ്യയുടെ മക്കളുടെ തുടർ പഠനത്തിനായുള്ള തുകയും ലുലു ഗ്രൂപ്പ് ബാങ്കില്‍ നിക്ഷേപിച്ചു. എം എ യൂസഫലിക്ക് നന്ദി പറഞ്ഞ് സന്ധ്യ.

BANKRUPTED SANDHYA PARAVUR  LULU GROUP SANDHYA  ലുലു ഗ്രൂപ്പ്  പറവൂരിലെ സന്ധ്യ ബാങ്ക് ജപ്‌തി
M.A Yusuff Ali (Yusuff Ali M.A@ Facebook)
author img

By ETV Bharat Kerala Team

Published : Oct 15, 2024, 10:57 PM IST

എറണാകുളം: സ്വകാര്യ ബാങ്ക് വീട് ജപ്‌തി ചെയ്‌തതോടെ പെരുവഴിയിലായ പറവൂരിലെ സന്ധ്യയുടെ പേരിലുണ്ടായിരുന്ന എട്ട് ലക്ഷത്തോളം രൂപയുടെ കടത്തിൽ നാലര ലക്ഷം രൂപ അടച്ച് ലുലു ഗ്രൂപ്പ്. ജപ്‌തി നടപടികളുമായി ബന്ധപ്പെട്ട കേസ് തീർപ്പാക്കുന്നതോടെ സന്ധ്യയുടെ വീടിന്‍റെ ആധാരം ബാങ്ക് അധികൃതർ കൈമാറും. സന്ധ്യയുടെ മക്കളുടെ തുടർ പഠനത്തിനായി, മാസം പലിശ ലഭിക്കും വിധത്തിൽ പത്ത് ലക്ഷം രൂപ ഫെഡറൽ ബാങ്ക് നോർത്ത് പറവൂർ ശാഖയിലും ലുലു ഗ്രൂപ്പ് നിക്ഷേപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സന്ധ്യയുടെയും മക്കളുടെയും പേരില്‍ ജോയിന്‍റ് അക്കൗണ്ടായാണ് പത്ത് ലക്ഷം നിക്ഷേപിച്ചത്. തിങ്കളാഴ്‌ച ബാങ്കിങ് സമയം കഴിഞ്ഞിതിനാൽ സന്ധ്യയ്ക്കും മക്കൾക്കും ജപ്‌തി ചെയ്‌ത വീട്ടിൽ കയറാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ യൂസഫലി നേരി സ്വകാര്യ ഫിനാൻസ് എംഡിയെ വിളിച്ച് വീട് തുറന്ന് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ബാങ്ക് ജീവനക്കാരെത്തി വീട് തുറന്ന് നൽകി. മരണം മുന്നിൽകണ്ട സാഹചര്യത്തിലാണ് എം എ യൂസഫലിയുടെ സഹായമെത്തിയതെന്നും കണ്ണീരോടെ നന്ദി പറയുന്നുവെന്നും സന്ധ്യ പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പറവൂര്‍ സ്വദേശിനി സന്ധ്യ സ്വകാര്യ ഫിനാന്‍സ് കമ്പനിയില്‍ നിന്ന് വായ്‌പയെടുത്തത്. മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാപനം സന്ധ്യയുടെ വീട് ജപ്‌തി ചെയ്‌തത്. തിങ്കളാഴ്‌ച രാവിലെയാണ് ബാങ്ക് അധികൃതരെത്തി വീട് ജപ്‌തി ചെയ്‌തത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്ധ്യയും രണ്ട് മക്കളും വീട്ടില്‍ കയറാനാവാതെ പുറത്ത് കഴിയുകയായിരുന്നു. സംഭവം വാര്‍ത്തയായ ഉടനെ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ലുലു ഗ്രൂപ്പ് പ്രതിനിധികൾക്ക് എം.എ യൂസഫലി നിർദേശം നൽകിയിരുന്നു.

Also Read: വയനാട് പ്രിയങ്കയ്‌ക്ക് തന്നെ, പാലക്കാട്ട് രാഹുലും ചേലക്കരയില്‍ രമ്യയും; യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.