ETV Bharat / state

തിരുവനന്തപുരത്ത് എൽപിജി ടാങ്കര്‍ മറിഞ്ഞു; ഗതാഗത നിയന്ത്രണം - LPG tanker accident at Tvm

തിരുവനന്തപുരം മംഗലപുരത്ത് ദേശീയ പാതയ്ക്ക് സമീപം തിരുനെൽവേലിയിലേക്ക് പോകുന്ന എൽപിജി ടാങ്കര്‍ മറിഞ്ഞ് അപകടം.

LPG TANKER ACCIDENT MANAGALAPURAM  TANKER ACCIDENT  മംഗലപുരത്ത് എൽപിജി ടാങ്കര്‍ മറിഞ്ഞു  തിരുവനന്തപുരം ടാങ്കല്‍ അപകടം
LPG tanker (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 19, 2024, 6:22 PM IST

തിരുവനന്തപുരത്ത് എൽപിജി ടാങ്കര്‍ മറിഞ്ഞു (Source : Etv Bharat Network)

തിരുവനന്തപുരം : തിരുവനന്തപുരം, മംഗലപുരത്ത് ദേശീയ പാതയ്ക്ക് സമീപം എൽപിജി ടാങ്കര്‍ മറിഞ്ഞ് അപകടം. ഇന്ന് (19-05-2024) പുലർച്ചെ 4 മണിയോടെയാണ് സംഭവം. കൊച്ചിയിൽ നിന്നും തിരുനെൽവേലിയിലേക്ക് പോകുന്ന ടാങ്കറാണ് മംഗലപുരത്ത് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് പള്ളിപ്പുറം മുതൽ കഴക്കൂട്ടം വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ദേശീയ പാതയിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ വഴി തെറ്റി ഇടറോഡിലേക്ക് കയറിയ ടാങ്കറാണ് മറിഞ്ഞത്. കനത്ത മഴയിൽ ചെളിയായി കിടന്ന റോഡിൽ വാഹനത്തിന്‍റെ ടയർ പൂണ്ട് ഡ്രൈവറുടെ വലത് വശത്തേക്ക് ടാങ്കർ മറിയുകയായിരുന്നു.

അപകടത്തിൽ വാഹനത്തിന്‍റെ ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കണ് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ടാങ്കറിലെ പാചക വാതകത്തിന് ചോര്‍ച്ച ഉണ്ടായട്ടില്ല എന്നതിനാല്‍ വൻ ദുരന്തം ഒഴിവാഴി. ടാങ്കർ നീക്കാനുള്ള ശ്രമം മംഗലപുരം പൊലീസും ഫയർഫോഴ്‌സും തുടരുകയാണ്.

Also Read : നിര്‍ത്തിയിട്ട ഗ്യാസ്‌ ടാങ്കർ പൊട്ടിത്തെറിച്ചു; സ്‌ഫോടനം മോഷണ ശ്രമത്തിനിടെയെന്ന് സൂചന, ആളപായമില്ല - Gas Tanker Explosion

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.