മലപ്പുറം: പോത്തുകല്ല് ഉപ്പട ആനക്കല്ലിലെ ജനങ്ങളുടെ ആശങ്ക അകറ്റുമെന്ന് ജില്ലാ കലക്‌ടർ വിആർ വിനോദ്. ഭൂമിക്കിടയിൽ നിന്ന് ശബ്‌ദം ഉണ്ടായി കൊണ്ടിരിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കലക്‌ടർ. ഭൂമിക്കടിയിൽ ഉണ്ടാകുന്ന സാധാരണ പ്രതിഭാസം മാത്രമാണ് ആനക്കല്ലിൽ സംഭവിച്ചതെന്നാണ് ജിയോളജി ഭൂജല വിദഗ്‌ധ സംഘത്തിൻ്റെ പരിശോധയിൽ പ്രാഥമികമായി കണ്ടെത്തിയത്.
ഭൂമികുലുക്കമായി അനുഭവപ്പെടുന്നില്ലെങ്കിലും ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കലക്‌ടർ പറഞ്ഞു. ജിയോളജി ഭൂജല വിദഗ്‌ധരുടെ നേതൃത്വത്തിൽ കൂടുതൽ പരിശോധന നടത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പഠന ശേഷം ആവശ്യമെങ്കിൽ ഭൂമികുലുക്ക മുന്നറിയിപ്പ് സംവിധാനം പ്രദേശത്ത് സ്ഥാപിക്കും. നിലവിൽ പ്രദേശത്തു നിന്ന് ജനങ്ങൾ താമസം മാറേണ്ട സഹചര്യമില്ലെന്നും കലക്‌ടർ പറഞ്ഞു.
Also Read:മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്ര സ്‌ഫോടനത്തിന്‍റെ ശബ്‌ദം; വീടുകള്‍ക്ക് വിള്ളൽ; ഭൂമികുലുക്കം അല്ലെന്ന് അധികൃതർ