ETV Bharat / state

'ശരണം വിളിച്ച് മോദി', കേരളത്തില്‍ താമര രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസവുമായി പ്രധാനമന്ത്രി പത്തനംതിട്ടയില്‍ - Lotus is going to bloom in Kerala

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമര വിരിയുമെന്ന ആത്മവിശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

PM Modi  Lotus is going to bloom in Kerala  Lok Sabha polls  BJP will win seats
BJP will win seats from Kerala in the upcoming Lok Sabha polls ; Modi
author img

By ETV Bharat Kerala Team

Published : Mar 15, 2024, 4:42 PM IST

Updated : Mar 15, 2024, 5:01 PM IST

കേരളത്തില്‍ താമര രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസവുമായി പ്രധാനമന്ത്രി പത്തനംതിട്ടയില്‍

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്യക്ഷമതയില്ലാത്ത, അഴിമതിക്കാരായ സര്‍ക്കാരുകളെക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി(Lotus is going to bloom in Kerala). ഇക്കുറി കേരളത്തില്‍ താമര വിരിയാന്‍ പോകുകയാണെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്‌ത് കൊണ്ട് മോദി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിനെയും ഇടതുമുന്നണിയെയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. മാറി മാറി വരുന്ന ഇടത് വലത് മുന്നണി ഭരണസംവിധാനം തകര്‍ത്തെറിഞ്ഞാല്‍ മാത്രമേ കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകൂ. ഇവിടെ ശത്രുക്കളായവര്‍ ഡല്‍ഹിയില്‍ പരസ്‌പരം ആലിംഗനം ചെയ്യുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. കാലഹരണപ്പെട്ട ആശയങ്ങളാണ് ഇരു മുന്നണികള്‍ക്കുമുള്ളത്. പതിറ്റാണ്ടുകള്‍ ഇടതുപക്ഷം ഭരിച്ച ബംഗാളില്‍ പിന്നീടവര്‍ക്ക് അധികാരം കിട്ടിയിട്ടേയില്ല.

കോണ്‍ഗ്രസിനെയും പല സംസ്ഥാനങ്ങളില്‍ നിന്നും പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തിന് ശേഷം ജനം നിഷ്‌കാസിതരാക്കിയിരിക്കുന്നു എന്നും മോദി ചൂണ്ടിക്കാട്ടി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ സംവരണത്തെ പോലും ഇവര്‍ എതിര്‍ത്തു. ഒബിസി കമ്മിഷനെ പോലും എതിര്‍ത്തവരാണ് ഇടതു വലതുമുന്നണികള്‍ എന്നും മോദി ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്തും സോളാറും പരാമര്‍ശിച്ച മോദി ഇരുമുന്നണികളും അഴിമതിയുടെ നിഘണ്ടുവായി മാറിയെന്നും ആരോപിച്ചു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് ഇരട്ടയക്ക വോട്ടിംഗ് ശതമാനം സമ്മാനിച്ചിരുന്നു. ഇരട്ടയക്ക സീറ്റെന്ന വിധി നിശ്ചയിക്കുന്ന കാര്യം വിദൂരമല്ലെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു( Lok Sabha polls).

റബ്ബര്‍ കര്‍ഷകരുടെ ദുരിതത്തിന് നേരെ ഇടത് വലത് മുന്നണികള്‍ കണ്ണടയ്ക്കുന്നു. പൂഞ്ഞാറില്‍ വൈദികന്‍ ആക്രമിക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ക്രമസമാധാന നിലയും പാടെ തകര്‍ന്നിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്‍, പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണി, ആലപ്പുഴയിലെ ശോഭാസുരേന്ദ്രന്‍, മാവേലിക്കരയിലെ ബൈജു കലാശാല തുടങ്ങിയവരും സംബന്ധിച്ചു. ഇതിന് പുറമെ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജാ വേണുഗോപാലും പ്രധാനമന്ത്രിയുടെ സമ്മേളനത്തിനെത്തി.(BJP will win seats)

മലയാളത്തില്‍ ശരണം വിളിയോടെ ആണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഇക്കുറി എന്‍ഡിഎ സഖ്യം നാനൂറ് സീറ്റ് കടക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിന്‍റെ പുരോഗതിയ്ക്ക് വേണ്ടി തന്‍റെ സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്ന് പറഞ്ഞ് കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പ്രധാനമന്ത്രിക്ക് പള്ളിയോടം, ഓണവില്ല്, ആറന്‍മുള കണ്ണാടി തുടങ്ങിയവ ബിജെപി നേതാക്കള്‍ സമ്മാനിച്ചു.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്; തിയതി പ്രഖ്യാപനം നാളെ വൈകിട്ട് മൂന്നിന്

Last Updated : Mar 15, 2024, 5:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.