ETV Bharat / state

ആലുവ ദേശീയ പാതയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു - LORRY OVERTURNED IN ALUVA - LORRY OVERTURNED IN ALUVA

ആലുവ ദേശീയ പാതയിൽ ട്രാഫിക് ഐലൻഡിലേക്ക് ഇടിച്ചുകയറിയ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

ALUVA NATIONAL HIGHWAY ACCIDENT  CARGO LORRY OVERTURNED ALUVA  ആലുവ ദേശീയ പാത ചരക്ക് ലോറി മറിഞ്ഞു  ആലുവ ദേശീയ പാത റോഡപകടം
Etv Bharat (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 12, 2024, 12:24 PM IST

നിയന്ത്രണം വിട്ട് മറിഞ്ഞ ചരക്ക് ലോറി (ETV Bharat)

എറണാകുളം : ആലുവ ദേശീയ പാതയിൽ ചരക്ക് ലോറി നിയന്ത്രണം തെറ്റി മറിഞ്ഞു. ട്രാഫിക് ഐലൻഡിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തില്‍ സമീപത്തുള്ള ട്രാഫിക്ക് സിഗ്നൽ പോസ്റ്റ് ഉൾപ്പെടെ തകർന്നിട്ടുണ്ട്. അപകടം രാവിലെ ആളൊഴിഞ്ഞ സമയത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ആലുവയിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആലുവ അങ്കമാലി ദേശീയ പാതയിൽ ഇത്തരം അപകടങ്ങൾ തുടർക്കഥയാവുകയാണ്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങൾക്ക് കാരണമാവുന്നത്.

കഴിഞ്ഞ ദിവസം ദേശീയ പാതയിൽ കറുകുറ്റി അഡ്ലക്‌സിന് സമീപം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പോയ കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് നിർത്തിയതോടെയാണ് അപകടം സംഭവിച്ചത്. പിന്നാലെ വരികയായിരുന്ന ബസ് കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡിന്‍റെ ഇടത് വശത്തെ മീഡിയനിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Also Read : അങ്കമാലി ദേശീയ പാതയിൽ കല്ലട ബസ് അപകടത്തിൽപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.