ETV Bharat / state

കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾക്കെതിരെ ലുക് ഔട്ട് നോട്ടീസ് - LOOK OUT NOTICE FOR ACCUSED

പനമരം സ്വദേശികളായ നബീൽ കമർ, വിഷ്‌ണു എന്നിവർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്.

TRIBAL YOUTH DRAGGED BY TOURISTS  LOOK OUT NOTICE AGAINST TWO ACCUSED  TRIBAL YOUTH ATTCKED IN WAYANAD  TRIBAL YOUTH DRAGGED IN ROAD
Look Out Notice Against Accused (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 18, 2024, 6:14 PM IST

വയനാട്: കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി പൊലീസ്. പനമരം സ്വദേശികളായ നബീൽ കമർ, വിഷ്‌ണു എന്നിവർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പുറമെ പട്ടിവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ഇന്നലെ (ഡിസംബർ 17) വൈകിട്ടാണ് പ്രതികൾക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇരുവരും സംസ്ഥാനം വിട്ടു പോയിട്ടില്ലെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പിടികൂടിയ ഹർഷിദിനെയും അഭിരാമിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഹർഷിദാണ് കാർ ഓടിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നും ഏതെങ്കിലും ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

Also Read: ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം; രണ്ട് പേർ പിടിയിൽ, പ്രതികള്‍ ലഹരി ഉപയോഗിച്ചെന്ന് മാതൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.