ETV Bharat / state

ആര് നയിക്കും ? ; വിധി കാത്ത് രാജ്യം, വോട്ടെണ്ണൽ തുടങ്ങി - lok sabha election results 2024 - LOK SABHA ELECTION RESULTS 2024

രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു.

LOK SABHA ELECTION RESULTS  COUNTING STARTED  PM NARENDRA MODI  RAHUL GANDHI
LOK SABHA ELECTION RESULTS 2024 (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 4, 2024, 8:19 AM IST

ന്യൂഡല്‍ഹി : രാജ്യത്തുടനീളം വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്‌റ്റല്‍ ബാലറ്റുകളും ശേഷം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുമാണ് എണ്ണുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് സൂചനകള്‍ വ്യക്തമാകും.

എക്‌സിറ്റ് പോൾ തുടർഭരണം പ്രവചിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ, പ്രവചനങ്ങള്‍ക്ക് അതീതമായി രാജ്യത്ത് ഭരണം പിടിക്കുമെന്നാണ് ഇന്ത്യാസഖ്യ നേതാക്കള്‍ പറയുന്നത്. കേരളത്തിൽ ഇന്നേവരെ അക്കൗണ്ട് തുറക്കാനാകാത്ത ബിജെപിക്ക് ഇത്തവണ നാല് സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങള്‍.

കേരളത്തിൽ തൃശൂര്‍, വടകര, തിരുവനന്തപുരം മണ്ഡലങ്ങളിലെ ഫലങ്ങളാണ് ഏറ്റവും ശ്രദ്ധേയമാവുക. സംസ്ഥാനത്ത് വോട്ടെണ്ണലിനായി കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.