ETV Bharat / state

സംസ്ഥാനത്ത് യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന; പുതുതായി ചേർന്നത് മൂന്ന് ലക്ഷത്തിലധികം പേര്‍ - LS Polls 2024 Voters List Kerala

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്.

KERALA VOTERS LIST  VOTERS LIST IN KERALA  Young Voters Kerala  Lok Sabha Election 2024
Kerala enrols over 3 lakh young voters to the Electoral Roll, shows data
author img

By ANI

Published : Mar 26, 2024, 10:40 AM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന. 2023 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയ്‌ക്ക് ശേഷം 3,11,805 വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്.

ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി ഉയര്‍ന്നു. ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. പുതിയ കണക്ക് പ്രകാരം ഭിന്നലിംഗക്കാരായ 338 പേർ പട്ടികയിൽ ഉണ്ട് (Voters List In Kerala).

18–19 വയസ് പ്രായമുള്ള സമ്മതിദായകരാണ് യുവ വോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർ കൂടിയാണ് ഇവർ. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്ത് തന്നെ ഒന്നാമതാണ്. ചീഫ് ഇലക്‌ടറൽ ഓഫീസിൻ്റെ നേതൃത്വത്തിൽ വ്യാപകമായി നടത്തിയ വിപുലമായ ബോധവൽക്കരണ പരിപാടികളും, പ്രചാരണ പരിപാടികളും പ്രവർത്തനങ്ങളും, ജില്ലാ ഇലക്‌ടറൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തിയ കാമ്പെയ്‌നുകളും കൂട്ടത്തോടെ യുവ വോട്ടര്‍മാരുടെ എണ്ണം വർധിക്കാൻ കാരണമായതായി കേരള ചീഫ് ഇലക്‌ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്‌ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്പ്) പ്രവർത്തനങ്ങളുടെ ഭാഗമായി സോഷ്യൽ മീഡിയ മുഖേനയും കോളജുകൾ, സർവകലാശാലകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടുവണ്ടി പ്രചാരണ വാഹനം സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. വോട്ടർ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ചീഫ് ഇലക്‌ടറൽ ഓഫിസറുടേയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാരുടേയും നേതൃത്വത്തിൽ ഇൻസ്റ്റഗ്രാം, ഫെയ്‌സ്‌ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ്‌ ചെയ്‌ത പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും സഞ്ജയ് കൗൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.