ETV Bharat / state

വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയപ്പോൾ വോട്ടർ പട്ടികയിൽ പേര് മാറി; പരാതി നല്‍കി പ്രവാസി വനിത - Name changed in voter list - NAME CHANGED IN VOTER LIST

ബിസി രാജേന്ദ്രൻ എന്ന് പേരുള്ള സ്‌ത്രീയുടെ പേരിന് പകരം വോട്ടർ പട്ടികയിൽ നൽകിയിരിക്കുന്നത് പ്രജിത് ഏ. പി എന്നാണ്. അതേസമയം പട്ടികയിലെ ഫോട്ടോ ബിസിയുടേത് തന്നെയാണ്.

ERROR IN VOTER LIST  LOK SABHA ELECTION 2024  കള്ളവോട്ട്  വോട്ടർ പട്ടികയിൽ പേര് മാറി
Name Change In Voter List: Voter Filed Complaint To EC At Kozhikode
author img

By ETV Bharat Kerala Team

Published : Apr 24, 2024, 6:47 PM IST

കോഴിക്കോട്: ദുബായിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ എത്തിയ വോട്ടറുടെ പേര് മാറിയതായി പരാതി. വോട്ടർ പട്ടികയിൽ ഫോട്ടോ കൃത്യമാണെങ്കിലും പേര് മാറിയതായാണ് പരാതിപ്പെട്ടത്. ബിസി രാജേന്ദ്രൻ എന്നാണ് വോട്ടറുടെ പേര്. എന്നാൽ പേരിന് പകരം വോട്ടർ പട്ടികയിൽ നൽകിയിരിക്കുന്നത് പ്രജിത് ഏ പി എന്നാണ്. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടോ എന്നറിയാൻ കേരള പ്രവാസി അസോസിയേഷൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

പത്തനംതിട്ടയിൽ കള്ളവോട്ട്: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ ആറന്മുളയിൽ വീട്ടിലെ വോട്ടിനിടയിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നിരുന്നു. മരിച്ച വയോധികയുടെ പേരില്‍ മരുമകൾ വോട്ട് ചെയ്‌തതായി ആയിരുന്നു പരാതി.

കള്ളവോട്ട് നടന്നുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ നടപടിയെടുത്തു. രണ്ട് പോളിങ് ഉദ്യോഗസ്ഥരെയും ബൂത്ത് ലെവല്‍ ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്‌തു. പോളിങ് ഓഫീസര്‍മാരായ ദീപ, കല എസ് തോമസ്, ബിഎല്‍ഒ അമ്പിളി എന്നിവര്‍ക്കെതിരെയാണ് നടപടി. ആറുവര്‍ഷം മുൻപ് മരിച്ചയാളുടെ പേരില്‍ മരുമകൾ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

Also Read: 6.49 ലക്ഷം അധിക വോട്ടര്‍മാര്‍, കൂടുതല്‍ പേര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയാറായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.