ETV Bharat / state

ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സിപിഎം നുണബോംബ് ഇറക്കുന്നു, ശൈലജയുടെ പരാതി പൂഴ്‌ത്തിയ മുഖ്യമന്ത്രി ഒന്നാംപ്രതി : വിഡി സതീശൻ - VD Satheesan against CPM

പാനൂരിലെ ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സിപിഎമ്മും സ്ഥാനാര്‍ഥിയും ചേർന്ന് നുണ ബോംബ് ഇറക്കുകയാണെന്ന് വിഡി സതീശന്‍. ജില്ല സെക്രട്ടറിയുടെ കട്ടിലിനടിയിൽ ക്യാമറ വയ്ക്കു‌ന്ന പാർട്ടിയാണ് സിപിഎം എന്നും പരിഹാസം

K K SHAILAJA COMPLAINT TO EC  LOK SABHA ELECTION 2024  വി ഡി സതീശൻ  കെ കെ ശൈലജ
VD Satheesan Says CPM Is Dropping A Lie Bomb With The Candidate In Vatakara Lok Sabha Constituency
author img

By ETV Bharat Kerala Team

Published : Apr 17, 2024, 4:44 PM IST

സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കണ്ണൂർ : ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സിപിഎം വടകരയിലെ സ്ഥാനാര്‍ഥി കെ കെ ശൈലജയെ വച്ച് നുണ ബോംബ് ഇറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം ഇനിയും ആക്ഷേപം ഉന്നയിക്കും. കൊവിഡ് മരണങ്ങള്‍ മറച്ചുവച്ച അതേ പി ആര്‍ ഏജന്‍സിയാണ് വടകരയിലും ശൈലജയ്ക്ക്‌ വേണ്ടി നുണ ബോംബ് പൊട്ടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

കെ കെ രമയെയും, യുഡിഎഫിന്‍റെ വനിതാനേതാക്കളെയും, ഉമ്മന്‍ ചാണ്ടിയുടെ പെണ്‍മക്കളെയും ആക്ഷേപിച്ചപ്പോള്‍ സ്ത്രീപക്ഷ വാദികള്‍ എവിടെയായിരുന്നുവെന്നും സതീശന്‍ ചോദിച്ചു. സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കെ കെ ശൈലജ പരാതി നൽകിയിരുന്നു. ഇത്തരം അധിക്ഷേപങ്ങൾക്ക് യുഡിഎഫ് സ്ഥാനാർഥി കൂട്ടുനിൽക്കുന്നുവെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് വി ഡി സതീശൻ പ്രതികരിച്ചത്.

1032 കോടിയുടെ അഴിമതി ആരോപണം കെ കെ ശൈലജയ്‌ക്കെതിരെ ഉണ്ടെന്ന് വി ഡി സതീശൻ ആരോപിച്ചു. 450 രൂപയുടെ പിപിഇ കിറ്റ് 1,550 രൂപയ്ക്കും ഏഴ് രൂപയ്ക്ക് കിട്ടുന്ന ഗ്ലൗസ് 14 രൂപയ്ക്ക് വാങ്ങിയതും അവരുടെ കാലത്താണ്. അതിനെതിരെ ലോകായുക്തയില്‍ കേസ് നല്‍കിയിട്ടുണ്ട്. പ്രതി സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

കെ കെ ശൈലജയുടെ കാലത്ത് കൊവിഡ് നിയന്ത്രണത്തില്‍ ഏറ്റവും മുന്നില്‍ കേരളമാണെന്ന് പിആര്‍ ഏജന്‍സികളെ കൊണ്ട് പറയിച്ചു. എന്നാല്‍ അവര്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഒളിപ്പിച്ചുവച്ച 28,000 കൊവിഡ് മരണങ്ങളാണ് പുറത്തുവന്നത്. കേരളം മുന്‍പന്തിയിലാണെന്ന് കാണിക്കാനാണ് യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ചത്. മരിച്ചവരുടെ എണ്ണത്തിലും കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിലും രണ്ടാം സ്ഥാനത്താണ് കേരളം. അന്ന് കൊവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കാന്‍ ഉപയോഗിച്ച അതേ പി.ആര്‍ ഏജന്‍സിയെ ഉപയോഗിച്ചാണ് ഇപ്പോള്‍ നുണ ബോംബ് പൊട്ടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫും ബിജെപിയും ഒരു സീറ്റില്‍ പോലും വിജയിക്കില്ല. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണ്. ഒരു മാസമായി മോദിക്കും സംഘപരിവാറിനും എതിരെ ഒന്നും പറയാതെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരമായി ആക്ഷേപം ഉന്നയിക്കുകയാണ്.

എന്നാല്‍ തങ്ങള്‍ ഒന്നല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോള്‍ എതിര്‍ത്ത് സംസാരിക്കുന്നത്. ഇവര്‍ രണ്ടുപേരും ഒന്നുതന്നെയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ ആക്ഷേപം ഉന്നയിച്ച് ബിജെപിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്‍റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആര്‍എസ്എസുമായുള്ള എല്ലാ പ്രശ്‌നങ്ങളും പിണറായി വിജയന്‍ അവസാനിപ്പിച്ചതാണ്. ആ ബാന്ധവം ഇപ്പോഴും തുടരുകയാണ്. അതിന്‍റെ ഭാഗമായി ചില സീറ്റുകളില്‍ യുഡിഎഫിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടി പരസ്‌പരം സഹായിക്കാമെന്ന ധാരണയില്‍ ഇവര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. എല്‍ഡിഎഫ് കണ്‍വീനറും തൃശൂരിലെ എല്‍ഡിഎഫ് പിന്തുണയുള്ള മേയറും ബിജെപി സ്ഥാനാര്‍ഥികളെ കുറിച്ച് പുകഴ്ത്തുന്നതും ഇതിന്‍റെ ഭാഗമായാണെന്ന് വി ഡി സതീശൻ പറഞ്ഞു.

ഇലക്‌ടറല്‍ ബോണ്ടിനെ കുറിച്ച് രാഷ്ട്രീയ പോസ്റ്റിട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ ചെറുപ്പക്കാരനെതിരെ, പ്രധാനമന്ത്രിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നും കാണിച്ച് പിണറായിയുടെ പൊലീസ് കേസെടുത്തിരുന്നു. മോദി പ്രേമവും പ്രീണനവും എവിടെ വരെ എത്തിനില്‍ക്കുന്നു എന്നതിന്‍റെ തെളിവാണിത്. പ്രതിപക്ഷ നേതാവിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിനെതിരെ നല്‍കിയ 9 പരാതികളില്‍ കേസെടുക്കാത്തവരാണ് ഇപ്പോള്‍ കേസുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂലമായ തരംഗമുണ്ടെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച മുഖ്യമന്ത്രിക്ക് ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ഒരു സീറ്റില്‍ പോലും സിപിഎമ്മും ബിജെപിയും വിജയിക്കില്ല. ഇരുപതില്‍ ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനങ്ങള്‍ക്കിടയിലുള്ള പ്രതിഷേധവും അമര്‍ഷവും യുഡിഎഫിന് വോട്ടായി മാറും. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗവും ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ഇന്ത്യാമുന്നണിക്കും അനുകൂലവുമായ തരംഗവുമുണ്ട്. പാനൂരില്‍ ബേംബ് പൊട്ടിയതില്‍ ക്ഷീണിച്ചിരിക്കുകയാണ് സിപിഎം. ആരെ കൊല്ലാനാണ് ബോംബ് ഉണ്ടാക്കിയതെന്ന ചോദ്യത്തിന് സി.പി.എം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

ആര്‍എസ്എസുമായി സന്ധി ചെയ്‌തുകൊണ്ട് യുഡിഎഫുകാരെ കൊല്ലാനാണ് ബോംബുണ്ടാക്കിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് പ്രവര്‍ത്തകനായ മൻസൂറിനെ ബോംബെറിഞ്ഞ് കൊന്ന പാര്‍ട്ടിയാണ് സിപിഎം. അതേ പാര്‍ട്ടിയാണ് ഇപ്പോഴും യുഡിഎഫുകാരെ കൊല്ലാന്‍ ബോംബുണ്ടാക്കിയത്. ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ പുതിയ നുണ ബോംബുമായി സിപിഎമ്മും സ്ഥാനാര്‍ഥിയും ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം 25-ന് മുഖ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും ഡിജിപിക്കും എസ്‌പിക്കും എല്‍ഡിഎഫ് ഇതേ പരാതി നല്‍കിയിട്ടും ഇതുവരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്?. സ്ത്രീകളെയോ എതിര്‍ സ്ഥാനാര്‍ഥികളെയോ അപമാനിക്കുന്നതിനെ യുഡിഎഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ സിപിഎമ്മാണ് ചെയ്യുന്നത്. വൈകാരികമായി തൊണ്ടയിടറി പറഞ്ഞെന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്ത വരുത്തിക്കുകയാണ്. പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

കെ കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ കെ കെ ശൈലജയെയോ ബൃന്ദ കാരാട്ടിനെയോ കണ്ടില്ല. ലതിക സുഭാഷിനെയും,ഐസിയുവില്‍ പീഡനത്തിന് ഇരയായ അതിജീവിതയെയും വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സ്ത്രീപക്ഷ വാദികളെ ആരെയും കണ്ടില്ല. കയ്യൂര്‍ സമരനായകനായ കണ്ണന്‍റെ കൊച്ചുമകള്‍ രാധയ്‌ക്കെതിരെ സിപിഎമ്മുകാര്‍ അസഭ്യവര്‍ഷം നടത്തിയപ്പോഴും ആര്‍ക്കും പൊള്ളിയില്ല.

ഉമ തോമസിനെയും ബിന്ദു കൃഷ്‌ണയെയും അരിത ബാബുവിനെയും രമ്യ ഹരിദാസിനെയും അധിക്ഷേപിച്ചില്ലേ?. വനിത മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെയാണ് സിപിഎം ആക്ഷേപിച്ചതും ആക്രമിച്ചതും. ഇതൊന്നും യുഡിഎഫിന്‍റെയോ കോണ്‍ഗ്രസിന്‍റെയോ രീതിയല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ പ്രതിപക്ഷ നേതാവ് ദൃശ്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചെന്നാണ് മന്ത്രി പി രാജീവ് ആരോപിച്ചത്. അതിന് ജനങ്ങള്‍ കൊടുത്ത മറുപടി കണ്ടല്ലോ. സ്വന്തം ജില്ല സെക്രട്ടറിയുടെ കട്ടിലിന്‍റെ അടിയില്‍ ക്യാമറ വച്ച സിപിഎമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നും വി ഡി പരിഹസിച്ചു.

ഷാഫി പറമ്പിലിന് വേണ്ടി പ്രകടനം നടത്തിയവര്‍ തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിച്ചു എന്നതാണ് മറ്റൊരു ആരോപണം. നവ കേരള സദസില്‍ ആളെ കൂട്ടാന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും അങ്കണവാടി ജീവനക്കാരെയും ആശ വര്‍ക്കര്‍മാരെയും സ്‌കൂള്‍ കുട്ടികളെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താനാണ് ആദ്യമായി ആരോപണം ഉന്നയിച്ചതെന്ന് സതീശൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പല ശബ്‌ദ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍റെ പ്രചാരണത്തിന് പോകണമെന്ന് ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതിന്‍റെ വോയ്‌സ് മെസേജുകളും പുറത്തുവന്നിട്ടുണ്ട്.

ഞങ്ങളെ പേടിപ്പിച്ച് കൊണ്ടുവന്നതല്ലെന്നാണ് ഷാഫി പറമ്പിലിന്‍റെ പ്രകടനത്തിന് വന്നവര്‍ പറഞ്ഞത്. അത് എങ്ങനെയാണ് അപമാനിക്കലാകുന്നതെന്നും അദ്ദേഹം ചോദിച്ചു. വെണ്ണപ്പാളികള്‍ ആയ സ്ത്രീകളുടെ സ്വീകരണത്തില്‍ സ്ഥാനാര്‍ഥി മയങ്ങിപ്പോയെന്നാണ് ജയരാജന്‍ പറഞ്ഞത്. ഇതാണ് സ്ത്രീവിരുദ്ധ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പെണ്‍മക്കളെ കുറിച്ച് പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞതൊന്നും മറന്നുപോകരുതെന്നും സതീശൻ ഓർമിപ്പിച്ചു.

മാധ്യമ പ്രവര്‍ത്തകരെ ഹീനമായി അധിക്ഷേപിച്ച ആര്‍ക്കെങ്കിലും എതിരെ സർക്കാർ കേസെടുത്തോയെന്നും വി ഡി ചോദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കണ്ടന്‍റ് ഉണ്ടാക്കലാണോ ഷാഫിയുടെ ജോലിയെന്നും സതീശൻ ചോദിച്ചു. തെരഞ്ഞെടുപ്പിന്‍റെ അവസാന ആഴ്‌ചയില്‍ പുതിയ സാധനവുമായി എൽഡിഎഫ് ഇറങ്ങിയിരിക്കുകയാണ്. ഇതൊന്നും വടകരയില്‍ ഓടില്ല.

പരാതി നല്‍കിയിട്ടും പൂഴ്ത്തിവച്ച പിണറായി വിജയനാണ് ഒന്നാം പ്രതി. പരാതി എവിടെയാണ് പൂഴ്ത്തിവച്ചത് എന്നതിനുള്ള മറുപടി പിണറായി വിജയനാണ് പറയേണ്ടത്. തെരഞ്ഞെടുപ്പിന്‍റെ അവസാന ആഴ്‌ച കത്തിക്കാന്‍ കാത്തിരുന്നതാണെങ്കില്‍ നിങ്ങള്‍ തന്നെ പെട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read: സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തിപ്പെടുത്തല്‍: നടപടി ആവശ്യപ്പെട്ട് കെ കെ ശൈലജ പരാതി നല്‍കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.