ETV Bharat / state

ഇടതു കോട്ടകളിൽ വിള്ളൽ; നേട്ടം കൊയ്‌ത് രാജ്‌മോഹൻ ഉണ്ണിത്താൻ, ഞെട്ടൽ മാറാതെ സിപിഎം - M V BALAKRISHNAN ON ELECTION RESULTS - M V BALAKRISHNAN ON ELECTION RESULTS

കാസർകോട് എൽഡിഎഫിന്‍റെ കോട്ട തകർത്ത് വിജയം കൊയ്‌ത് യുഡിഎഫ്. തോൽവിയെ കുറിച്ച് പരിശോധന നടത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ.

M V BALAKRISHNAN  RAJMOHAN UNNITHAN  KASARAGOD CONSTITUENCY  LOK SABHA ELECTION RESULT 2024
KASARAGOD CONSTITUENCY (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 11:22 AM IST

എം വി ബാലകൃഷ്‌ണൻ (ETV Bharat)

കാസർകോട് : എൽഡിഎഫിന്‍റെ കോട്ടകൾ എന്ന് വിശേഷിപ്പിക്കുന്ന മണ്ഡലങ്ങളില്‍ നേടിയ വോട്ടുകളാണ് കാസര്‍കോട് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. 240325 വോട്ട് നേടിയാണ്, 192440 വോട്ടുകൾ നേടിയ സിപിഎം സ്ഥാനാർഥി എം വി ബാലകൃഷ്‌ണനെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്. മണ്ഡലം തിരിച്ച് പിടിക്കാനിറങ്ങിയ ജില്ല സെക്രട്ടറിയെ ഇടത് കോട്ടകള്‍ പോലും തുണച്ചില്ല എന്നതാണ് സത്യം. 2019 നേക്കാള്‍ നാല്‍പതിനായിരത്തിലധികം വോട്ടിന്‍റെ കുറവാണ് എല്‍ഡിഎഫിനുണ്ടായത്.

ഇടതുകോട്ടകളില്‍ സിപിഎം ജില്ല സെക്രട്ടറിക്ക് തുടക്കം മുതല്‍ കാലിടറി. പ്രതീക്ഷിച്ച പോലെ മഞ്ചേശ്വരത്തും (43,704) കാസര്‍കോടും (47,245) നാൽപതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം രാജ്‌മോഹന്‍ ഉണ്ണിത്താൻ നേടി. ഉദുമയിലും (11,959) കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം നേടാൻ യുഡിഎഫിന് കഴിഞ്ഞു. കാഞ്ഞങ്ങാടും (2050) രണ്ടായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു.

എല്‍ഡിഎഫിന്‍റെ ഉറച്ചകോട്ടകളായ തൃക്കരിപ്പൂരും പയ്യന്നൂരും കല്യാശേരിയിലും ഉണ്ണിത്താന്‍ പിടിച്ച വോട്ടുകള്‍ കണക്കുകൂട്ടലുകള്‍ അസ്ഥാനത്താക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വന്തം മണ്ഡലമായ തൃക്കരിപ്പൂരില്‍ പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ണിത്താന്‍ നേടിയത് ഇടതു പാളയത്തെ ഞെട്ടിച്ചു. പയ്യന്നൂരില്‍ നേടിയ പതിമൂവായിരവും കല്യാശേരിയിലെ ആയിരം വോട്ടിന്‍റെയും ലീഡ് മാത്രമായിരുന്നു എല്‍ഡിഎഫിന്‍റെ ആശ്വാസം.

കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ പി സതീഷ് ചന്ദ്രന്‍ നേടിയ വോട്ടുപോലും സമാഹരിക്കാന്‍ എം വി ബാലകൃഷ്‌ണനായില്ല. അതേസമയം തോൽവിയെ കുറിച്ച് പരിശോധന നടത്തുമെന്ന് മാത്രമായിരുന്നു എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണന്‍റെ മറുപടി. എന്നാല്‍ എന്‍ഡിഎയാവട്ടെ രണ്ട് ലക്ഷം വോട്ടിന്‍റെ കടമ്പയും മറികടന്നു. ശക്തി കേന്ദ്രങ്ങളായ മഞ്ചേശ്വരത്തും കാസര്‍കോട്ടും വോട്ട് വര്‍ധിപ്പിക്കാന്‍ ആയില്ലെങ്കിലും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും പയ്യന്നൂരും കല്യാശേരിയിലും എന്‍ഡിഎ വോട്ടുയര്‍ത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ നേടിയ വിജയം ഒറ്റത്തവണത്തെ പ്രതിഭാസമാണെന്ന സിപിഎമ്മിന്‍റെ വാദവും ഇല്ലാതായി.

2019 ലെ തെരഞ്ഞെടുപ്പിൽ കാസർകോട് യുഡിഎഫിന് 43.17 ശതമാനവും ഇടതുമുന്നണിക്ക് 39.5 ശതമാനവും ബിജെപിക്ക് 16 ശതമാനവും വോട്ടാണ് ലഭിച്ചത്. മറ്റുകക്ഷികളും സ്വതന്ത്രരും 1.33 ശതമാനം വോട്ടും നേടി. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 3.67 ശതമാനമായിരുന്നു.

കന്നി ലോക്‌സഭ മത്സരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ 40,438 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ കെ പി സതീശ് ചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. ഉണ്ണിത്താൻ 4,74,961 വോട്ടും സതീശ് ചന്ദ്രൻ 4,34,523 വോട്ടും നേടി. ബിജെപിയിലെ രവീശതന്ത്രി കുണ്ടാറിന് 1,76,049 വോട്ട് ലഭിച്ചു.

ALSO READ : രാജ്‌മോഹൻ ഉണ്ണിത്താന് രണ്ടാമൂഴം; വീണ്ടും 'കൈ' ഉയര്‍ത്തി കാസര്‍കോട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.