ETV Bharat / state

ഹൈറേഞ്ചിൽ ഡീൻ ഫുൾ റേഞ്ചില്‍; തുടർച്ചയായ ലീഡ് നിലനിർത്തി മിന്നുന്ന വിജയം - Dean Kuriakose Wins - DEAN KURIAKOSE WINS

കേരളത്തിലെ യുഡിഎഫ് അനുകൂല തരംഗം ആദ്യഘട്ടത്തിൽ തന്നെ ഫല സൂചനയിൽ പ്രകടമാക്കിയ ഇടുക്കി മണ്ഡലത്തില്‍, ജോയ്‌സ് ജോര്‍ജിനെ 133727 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ഡീൻ കുര്യാകോസ്‌.

IDUKKI CONSTITUENCY  LOK SABHA ELECTION 2024 RESULT  ELECTION 2024 RESULT IDUKKI KERALA  ലോക്‌സഭ തെരഞ്ഞെടുപ്പ്‌ 2024
DEAN KURIAKOSE WINS (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 4, 2024, 7:40 PM IST

ഹൈറേഞ്ചിൽ ഇത്തവണയും ഡീൻ കുര്യാകോസിന് മിന്നുന്ന വിജയം. ഇടത് മുന്നണി സ്ഥാനാർഥി ജോയ്‌സ് ജോര്‍ജിനെ 133727 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഡീൻ പരാജയപ്പെടുത്തിയത്. പോസ്റ്റൽ വോട്ട് മുതൽ വോട്ടെണ്ണലിൻ്റെ ഒരോ ഘട്ടത്തിലും തുടർച്ചയായ ലീഡ് നിലനിർത്തിയായിരുന്നു വിജയം ആവർത്തിച്ചത്. കേരളത്തിലെ യുഡിഎഫ് അനുകൂല തരംഗം ആദ്യഘട്ടത്തിൽ തന്നെ ഫല സൂചനയിൽ പ്രകടമാക്കിയ മണ്ഡലം കൂടിയായി ഇടുക്കി.

കേരളത്തിലെ ഏറ്റവും വലിയ ലോക്‌സഭ മണ്ഡലമായ ഇടുക്കി ജീവൽ പ്രധാനമായ വന്യജീവി ആക്രമണമുൾപ്പടെയുള്ള വിഷയങ്ങളായിരുന്നു വോട്ടെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്‌തത്. ഈ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം പ്രകടമാക്കുന്നതായി ഇടുക്കിയിലെ ജനവിധി മാറി.

സിപിഎം കോട്ടകളിലും മന്ത്രി റോഷി അഗസ്റ്റിന്‍റെ മണ്ഡലമായ ഇടുക്കിയിലും ഇടത് പക്ഷത്തിനു കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല. ഭരണ വിരുദ്ധതക്കെതിരെയുള്ള ജനവിധി എന്നായിരുന്നു ഡീൻ കുര്യാക്കോസിന്‍റെ പ്രതികരണം.

നിയമസഭ തെരെഞ്ഞെടുപ്പുകളിൽ അനുകൂലമാകാറുള്ള ജനവിധി പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ എതിരാവുന്ന ഇടുക്കിയിലെ വോട്ടിങ്‌ സ്വഭാവത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്‌ടമായ മണ്ഡലം ഇത്തവണ ജോയ്‌സ് ജോര്‍ജിലൂടെ തിരിച്ച് പിടിക്കാമെന്ന ഇടത് പ്രതീക്ഷയാണ് ഇതോടെ അസ്ഥാനത്ത് ആയത്.

ഇടുക്കിയിലെ ജനങ്ങൾക്കിടയിൽ എംപിയെന്ന നിലയിൽ ഡീൻ നടത്തിയ പ്രവർത്തനങ്ങളുടെ സ്വീകാര്യത കൂടിയാണ് മണ്ഡലത്തിലെ ജനവിധിയിൽ തെളിയുന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ 171053 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്ന ഡീൻ കുര്യാക്കോസ് നേടിയത് 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 76.26 ആയിരുന്നു.

എന്നാൽ ഇത്തവണ 66.55 ശതമാനത്തിലേക്ക് പോളിങ്‌ താഴ്ന്നതോടെ 133727 വോട്ടിൻ്റെ ഭൂരിപക്ഷമാണ് നേടാനായത്. 1977 ൽ ഇടുക്കി പാർലിമെൻ്റ് മണ്ഡലം രൂപീകരിച്ച ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള 12 തെരഞ്ഞെടുപ്പുകളിൽ 2 തവണ മാത്രമാണ് ഇടത് പ്രതിനിധികൾ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.

1980 ൽ എംഎം ലോറൻസും 2014 ൽ ജോയ്‌സ് ജോർജുമാണ് ഇടതു പക്ഷത്തുനിന്നും വിജയം നേടിയത്. ചരിത്രം ആവർത്തിക്കപ്പെടുമ്പോൾ ഇടുക്കിയെ രണ്ടാമതും പാർലമെൻ്റിൽ പ്രതിനിധീകരിക്കാനുള്ള നിയോഗമാണ് ഡീനിന് കൈവന്നത്.

ALSO READ: നാലാം അങ്കത്തില്‍ ആദ്യ മണിക്കൂറുകളില്‍ തരൂരിന് അങ്കലാപ്പ്; അവസാനം ആശ്വാസ ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.