ETV Bharat / state

'നെഹ്‌റു കുടുംബത്തോട് പോലും കൂട്ടിച്ചേർത്ത് പറയാനുള്ള അർഹത രാഹുലിനില്ല': പിവി അൻവർ - PV ANVAR AGAINST RAHUL GANDHI - PV ANVAR AGAINST RAHUL GANDHI

മുഖ്യമന്ത്രിക്കെതിരായ രാഹുലിന്‍റെ ചോദ്യത്തെ അളക്കാനുള്ള ശേഷി ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ടെന്ന് പി വി അൻവർ എംഎൽഎ. രാഹുലിന്‍റെ ഡിഎൻഎ പരിശോധിക്കണമെന്ന തന്‍റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായും അൻവർ പറഞ്ഞു.

LOK SABHA ELECTION 2024  PV ANVAR STATEMENT ON RAHUL GANDHI  പി വി അൻവർ  രാഹുൽ ഗാന്ധിയുടെ പരാമർശം
P V Anvar against Rahul Gandhi's Controversial Remarks On Pinarayi Vijayan
author img

By ETV Bharat Kerala Team

Published : Apr 23, 2024, 6:05 PM IST

രാഹുൽ ഗാന്ധിക്കെതിരെ പി വി അൻവർ

മലപ്പുറം: നെഹ്‌റു കുടുംബത്തോട് പോലും കൂട്ടിച്ചേർത്ത് പറയാനുള്ള അർഹത രാഹുൽ ഗാന്ധിക്കില്ലെന്ന് പിവി അൻവർ എംഎൽഎ. നെഹ്‌റു കുടുംബത്തിൽ നിന്നും വന്ന ഒരു വ്യക്തിയിൽ നിന്ന് ഇന്ത്യൻ ജനത ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള പരാമർശമാണ് അദ്ദേഹം നടത്തിയിരിക്കുന്നതെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി. രാഹുലിന്‍റെ ഡിഎൻഎ പരിശോധിക്കണമെന്ന തന്‍റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാക്കൾ, പ്രതിപക്ഷ മുഖ്യമന്ത്രിമാർ, പ്രതിപക്ഷ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ അറസ്‌റ്റും, അന്യായമായി കേസിൽ കുടുക്കുകയും ചെയ്യുന്നത് ഇന്ത്യയിൽ ആകെ ചർച്ച ചെയ്യപ്പെടുമ്പോൾ, അതിനെതിരെ ഇന്ത്യ മുന്നണി ശക്തമായ പ്രക്ഷോഭം നടത്തുകയാണ്. ഇതിനിടയിൽ കേരള മുഖ്യമന്ത്രിയെ ഇഡി അറസ്‌റ്റ് ചെയ്യാത്തത് എന്താണെന്ന് രാഹുൽ ഗാന്ധി ചോദിച്ചാൽ, അതളക്കാനുള്ള ശേഷി ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: 'ഗൗരവമുള്ള നേതാവായി ഉയരാൻ കഴിഞ്ഞിട്ടില്ല' ; രാഹുലിനെതിരെ വിമര്‍ശനം തുടര്‍ന്ന് പിണറായി വിജയന്‍

രാഹുലിന്‍റെ പരാമർശത്തെ കുറിച്ച് ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണെന്നും, ആലോചിക്കുക തന്നെ ചെയ്യുമെന്നും പിവി അൻവർ പറഞ്ഞു. മതേതരത്വത്തോടൊപ്പം എല്ലാവർക്കും ജീവിതം നൽകിയ സഖാക്കളുടെ നാടാണ് കേരളം. കേരളത്തിലെ മുഖ്യമന്ത്രി അടക്കമുള്ളവർ എന്നും ആ നിലപാടിൽ നിന്ന് ഒരിഞ്ച് പോലും പിറകോട്ട് പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് മുഖ്യമന്ത്രിമാർ ജയിലിലായിട്ടും പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. മോദിയും പിണറായിയും തമ്മിൽ ധാരണയിലാണ് നീങ്ങുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.