ETV Bharat / state

ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടും നടപടിയില്ല; വി ഡി സതീശൻ - VD Satheesan on double vote

മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യപ്രചാരണമല്ല മറിച്ച് കള്ള പ്രചാരണമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

CONGRESS  OPPOSITION LEADER V D SATHEESAN  C M PINARAYI VIJAYAN  CPIM
Complained To Election Commission About Double Vote But No Action Has Been Taken Said V D Satheesan
author img

By ETV Bharat Kerala Team

Published : Mar 30, 2024, 1:45 PM IST

വിഡി സതീശന്‍ പ്രതികരിക്കുന്നു

കോട്ടയം : ഇരട്ട വോട്ടിൽ ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പ്രചരണത്തിന് ഇറങ്ങട്ടെ, അത് അവരുടെ മുന്നണിയുടെയും പാർട്ടിയുടെയും തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസിനെതിരെ നടത്തുന്നത് കള്ള പ്രചാരണമാണ്. പൗരത്വ നിയമത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണയാണ് മുഖ്യമന്ത്രി തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും വി ഡി സതീശൻ സൂചിപ്പിച്ചു. പൗരത്വ ഭേദഗതി വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും പാർലമെൻ്റിന് അകത്തും പുറത്തും ഇടപെടൽ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിക്ഷ പാർട്ടികളുടെ അക്കൗണ്ടുകളിൽ ആദായ നികുതി വകുപ്പിൻ്റെ ഇടപെടൽ കേന്ദ്രത്തിൻ്റെ ഫാസിസ്‌റ്റ് സമീപനത്തിന് ഉദാഹരണമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. റഷ്യയിൽ പ്രതിപക്ഷ നേതാവിനെ ജയിൽ അടച്ച് വിഷം നൽകി കൊന്ന അവസ്ഥയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ALSO READ : 'ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതത്തിന് സിപിഎം ചൂട്ടു പിടിക്കുന്നു'; വി ഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.