ETV Bharat / state

കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സംഘം; തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം - Maoist in Wayanad

മാവോയിസ്റ്റ് നേതാവ് സിപി മൊയ്‌തീന്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിച്ചു.

MAOIST GROUP MEETING IN WAYANAD  LOK SABHA ELECTION 2024  വയനാട്ടില്‍ മാവോയിസ്റ്റ്  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
Maoist in Wayanad
author img

By ETV Bharat Kerala Team

Published : Apr 24, 2024, 7:42 AM IST

Updated : Apr 24, 2024, 11:01 AM IST

കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സംഘം

വയനാട് : തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. ഇന്ന് രാവിലെ 6.15 ഓടെയാണ് നാല് പേര് ഉൾപ്പെടുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. തൊഴിലാളികൾ താമസിക്കുന്ന പാടിയോട് ചേർന്ന ജങ്ഷനിലാണ് സംഘമെത്തിയത്.

തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്‌തു. മാവോയിസ്റ്റ് നേതാവ് സിപി മൊയ്‌തീൻ സംഘത്തിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തൊഴിലാളികൾ ജോലിക്ക് പോകുന്ന സമയമായതിനാൽ ജങ്ഷനിൽ നിരവധിയാളുകൾ ഉണ്ടയായിരുന്നു.

കമാന്‍ഡര്‍ സിപി മൊയ്‌തീന് പുറമെ സന്തോഷ്, സോമൻ, ആഷിഖ് എന്ന മനോജ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു. 20 മിനിറ്റോളം തൊഴിലാളികളുമായി സംവദിച്ച ശേഷം മക്കിമല ഭാഗത്തേക്കാണ് മാവോയിസ്റ്റ് സംഘം നീങ്ങിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read: വെള്ളമുണ്ട മാവോയിസ്റ്റ് കേസ്‌; മുഖ്യ പ്രതി രൂപേഷിന് പത്തുവർഷം തടവ് - Vellamunda Maoist Case

Last Updated : Apr 24, 2024, 11:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.