ETV Bharat / state

വോട്ടിങ്ങ് യന്ത്രത്തിന്‍റെ തകരാറ്: നഷ്‌ടമായ സമയം കൂടുതലായി നല്‍കണമെന്ന് എം കെ രാഘവന്‍ - M K Raghavan cast his vote

രാവിലെ എട്ട് മണിയോടെ നെടുങ്ങോട്ടൂര്‍ മാതൃബന്ധു സ്‌കൂളിലെത്തി എം കെ രാഘവന്‍ വോട്ട് ചെയ്‌തു. ജില്ലയില്‍ പരക്കെ വോട്ടിങ് യന്ത്രം തകരാറിലായെന്നും നഷ്‌ടപ്പെട്ട സമയം വോട്ടര്‍മാര്‍ക്ക് അധികായി അനുവദിക്കണമെന്ന് കളക്‌ടറോട് ആവശ്യപ്പെട്ടതായും സ്ഥാനാര്‍ത്ഥി.

M K RAGHAVAN  KOZHIKODE  LOK SABHA ELECTION 2024  VOTING MACHINE PROBLEMS
Kozhikode UDF candidate M K Raghavan voted at Mathrubandhu School
author img

By ETV Bharat Kerala Team

Published : Apr 26, 2024, 1:27 PM IST

വോട്ടിങ്ങ് യന്ത്രം തകരാറിലായതിനാല്‍ നഷ്‌ടമായ സമയം കൂടുതലായി നല്‍കണമെന്ന് എം കെ രാഘവന്‍

കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിവിൽ സ്‌റ്റേഷന് സമീപം നെടുങ്ങോട്ടൂർ മാതൃബന്ധു സ്‌കൂളിലാണ് എം കെ രാഘവൻ വോട്ട് ചെയ്യാൻ എത്തിയത്. രാവിലെ എട്ടു മണിയോടു കൂടിയാണ് സ്‌കൂളിലെ 84 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ സ്ഥാനാർഥി എത്തിയത്.

സ്ഥാനാർഥി എത്തുന്ന സമയം സ്‌കൂളിലെ വോട്ടിങ്ങ് മെഷിൻ തകരാറിലായിരുന്നു. പിന്നീട് തകരാർ പരിഹരിച്ച ശേഷമാണ് എം കെ രാഘവൻ വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ബൂത്തുകളിൽ വോട്ടിങ്ങ് യന്ത്രം തകരാറിലാണെന്ന് എം കെ രാഘവൻ പറഞ്ഞു.

Also Read:ആരുപിടിക്കും കോഴിക്കോട് ; പൊരിഞ്ഞ പോരില്‍ ആവേശവോട്ടിങ്ങ്

ഇക്കാര്യം വരണാധികാരി കൂടിയായ ജില്ലാ കളക്‌ടറുമായി ചർച്ച ചെയ്‌തുവെന്നും വോട്ടർമാർക്ക് നഷ്‌ടപ്പെട്ട സമയം കൂടുതലായി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം കെ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഇത്തവണയും ഉജ്ജ്വല വിജയം നേടുമെന്നും എം കെ രാഘവൻ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.