കോഴിക്കോട്: കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തിൽ എൽഡിഎഫ് ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണ് മരിച്ചു. റിട്ട. കെഎസ്ഇബി അസി. എൻജിനീയർ കാമക്കൻ്റെകത്ത് അനീസ് അഹമ്മദ് (66) ആണ് മരിച്ചത്. രാവിലെ പോളിങ് സ്‌റ്റേഷന് സമീപം കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതരായ കാമക്കൻ്റകത്ത് അഹമ്മദ് കോയ-കുഞ്ഞിത്താൻ മാളിയക്കൽ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന, മക്കൾ: ഫാഇസ്, ഫദൽ, അകിൽ, ബിലാൽ.
Also Read : ആരുപിടിക്കും കോഴിക്കോട് ; പൊരിഞ്ഞ പോരില്‍ ആവേശവോട്ടിങ്ങ് - Voting In Kozhikode Constituency