ETV Bharat / state

ഹോം വോട്ടിങ് ഇന്ന് മുതൽ ; കോഴിക്കോട് 15,404 പേര്‍ വീടുകളില്‍ നിന്ന് വോട്ട് ചെയ്യും - home voting - HOME VOTING

ഹോം വോട്ടിങ് സംവിധാനത്തിന് ഇന്ന് തുടക്കമാകും. കോഴിക്കോട് ജില്ലയിൽ വീടുകളിൽ നിന്ന് വോട്ട് ചെയ്യുക 15,404 പേർ.

HOME VOTING  LOK SABHA ELECTION 2024  ELECTION COMMISSION  KOZHIKODE
ഹോം വോട്ടിങ് ഇന്ന് മുതൽ
author img

By ETV Bharat Kerala Team

Published : Apr 17, 2024, 12:28 PM IST

കോഴിക്കോട് : ഭിന്നശേഷിക്കാര്‍ക്കും 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിങ് സംവിധാനത്തിന് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 17) തുടക്കമാവും. നേരത്തേ അസന്നിഹിത വോട്ടര്‍ (ആബ്സെന്‍റീ വോട്ടര്‍) വിഭാഗക്കാര്‍ക്കുള്ള നിശ്ചിത ഫോറത്തില്‍ പോസ്‌റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയവര്‍ക്കാണ് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരമുണ്ടാവുക. ജില്ലയില്‍ ഈ രീതിയില്‍ അപേക്ഷ നല്‍കിയ 4873 ഭിന്നശേഷിക്കാരും 85ന് മുകളില്‍ പ്രായമുള്ള 10531 പേരുമാണുള്ളത്.

അതാതയത് ആകെ 15,404 പേര്‍ വീടുകളില്‍ നിന്ന് വോട്ട് ചെയ്യും. ഇവരുടെ വീടുകളില്‍ ഇന്നു മുതല്‍ നാല് ദിവസങ്ങളിലായി പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പ്രത്യേക വാഹനങ്ങളിലായി എത്തിച്ചേരും. ഓരോ വീട്ടിലും ഉദ്യോഗസ്ഥ സംഘം എത്തുന്ന സമയം ബിഎല്‍ഒ മുഖേന വോട്ടറെ നേരത്തേ അറിയിക്കും.

വോട്ടര്‍പട്ടികയില്‍ 85 വയസ് പൂര്‍ത്തിയായവര്‍ക്കും ഭിന്നശേഷിക്കാരായി രേഖപ്പെടുത്തപ്പെട്ടവര്‍ക്കുമാണ് വീട്ടില്‍ നിന്ന് പോസ്‌റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനാവുക. ഇവര്‍ നേരത്തേ ഫോം 12 ഡിയില്‍ അപേക്ഷ സമര്‍പ്പിച്ചവരായിരിക്കണം. ഭിന്നശേഷിക്കാരാണെങ്കില്‍ അപേക്ഷയോടൊപ്പം ഭിന്നശേഷിത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇങ്ങനെ അപേക്ഷ നല്‍കിയവരുടെ പേരുകള്‍ക്കു നേരെ വോട്ടര്‍ പട്ടികയില്‍ 'പിബി' (പോസ്‌റ്റല്‍ ബാലറ്റ്) എന്ന് അടയാളപ്പെടുത്തും. ആയതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ നിന്ന് പോസ്‌റ്റല്‍ ബാലറ്റ് വഴി മാത്രമേ വോട്ട് രേഖപ്പെടുത്താനാവൂ.

പോളിങ് ദിവസം ബൂത്തില്‍ പോയി വോട്ട് ചെയ്യാനാവില്ല. അതേസമയം, പോസ്‌റ്റല്‍ ബാലറ്റിന് അപേക്ഷിക്കാത്ത 85 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലെത്തി എളുപ്പത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും.

ഓരോ നിയമസഭ മണ്ഡലത്തിലും 10 മുതല്‍ 12 വരെയുള്ള ഉദ്യോഗസ്ഥ സംഘങ്ങളെയാണ് ഹോം വോട്ടിങ്ങിനായി നിയോഗിച്ചിട്ടുള്ളത്. സ്‌പെഷ്യല്‍ പോളിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍, മൈക്രോ ഒബ്‌സര്‍വര്‍, സുരക്ഷ ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, ബിഎല്‍ഒ എന്നിവരടങ്ങുന്നതാണ് ഉദ്യോഗസ്ഥ സംഘം. സ്ഥാനാര്‍ഥികള്‍ക്ക് നിയമാനുസൃതം തങ്ങളുടെ പ്രതിനിധിയെ ഹേം വോട്ടിങ് വേളയിലേക്ക് നിയോഗിക്കാം.

മുന്‍കൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന സംഘം വോട്ടിങ്ങിന്‍റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. വോട്ട് രേഖപ്പെടുത്തി വാങ്ങിയ ശേഷം പോസ്‌റ്റല്‍ ബാലറ്റുകള്‍ പ്രത്യേക കവറുകളില്‍ സീല്‍ ചെയ്‌ത മെറ്റല്‍ ബോക്‌സുകളിലാക്കി മണ്ഡലത്തിലെ ഉപഭരണാധികാരികള്‍ മുഖേന ജിപിഎസ് സംവിധാനത്തോടെയുള്ള വാഹനങ്ങളില്‍ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റുകയും ഹോം വോട്ടിങ് അവസാനിച്ച ശേഷം അവ ബന്ധപ്പെട്ട ലോകസഭ മണ്ഡലം ഭരണാധികാരിക്ക് കൈമാറുകയും ചെയ്യും. ഒരു സംഘം ഓരോ ദിവസവും ശരാശരി 20 മുതല്‍ 25 വരെ വോട്ടര്‍മാരുടെ വീട്ടിലെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ALSO READ : തെരഞ്ഞെടുപ്പിനെ കുറിച്ച് അറിയുമോ? പൊതുജനങ്ങൾക്കായി ക്വിസ് മത്സരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.