ഇടുക്കി : കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി ട്രൈബൽ സ്‌കൂളിൽ വോട്ടിങ് പുരോഗമിക്കുന്നു. 1844 വോട്ടര്‍മാരാണ് ഇത്തവണ ഇടമലക്കുടിയില്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 10 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.
ഇടമലക്കുടിയില്‍ 516 പുരുഷ വോട്ടര്‍മാരും 525 സ്‌ത്രീ വോട്ടര്‍മാരും ഉള്‍പ്പടെ 1041 വോട്ടര്‍മാരാണുള്ളത്. മുളകുത്തറക്കുടിയില്‍ 507 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 261 പുരുഷ വോട്ടര്‍മാരും 246 സ്‌ത്രീ വോട്ടര്‍മാരുമാണ്. പറപ്പയാര്‍ക്കുടിയില്‍ 156 പുരുഷ വോട്ടര്‍മാരും 140 സ്‌ത്രീ വോട്ടര്‍മാരും ഉള്‍പ്പടെ 296 വോട്ടര്‍മാരാണുള്ളത്.