ETV Bharat / state

'രാഹുൽ ഗാന്ധിയെ വേഷം കെട്ടിക്കുന്നത് കേരളത്തിലെ നേതാക്കൾ': തുറന്നടിച്ച് ബിനോയ് വിശ്വം - Binoy Viswam against Rahul Gandhi - BINOY VISWAM AGAINST RAHUL GANDHI

മാധ്യമങ്ങളുടെ സർവേക്ക് പ്രാധാന്യം നൽകുന്നില്ലെന്നും നൂറു ശതമാനം വിജയം എൽഡിഎഫിനാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

LOK SABHA ELECTION 2024  INDIA ALLIANCE  ബിനോയ് വിശ്വം  രാഹുൽഗാന്ധി
Rahul Gandhi Forget About The Basic Politics Of India Alliance, Says Binoy Viswam
author img

By ETV Bharat Kerala Team

Published : Apr 22, 2024, 7:28 PM IST

Updated : Apr 22, 2024, 7:36 PM IST

ബിനോയ് വിശ്വം മാധ്യമങ്ങളോട്

കൊല്ലം: മുഖ്യ എതിരാളി ഇടതുപക്ഷം ആണെന്ന് പറയുന്ന രാഹുൽ ഗാന്ധി ഇന്ത്യ സഖ്യത്തിന്‍റെ അടിസ്ഥാന രാഷ്ട്രീയം മറന്നുപോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസ്-ബിജെപി വരവ് തടയുന്നതിന് വേണ്ടി ഇടതുപക്ഷം പാർലമെന്‍റിൽ ഇന്ത്യ സഖ്യത്തിനൊപ്പം കൈ പൊക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം കഴിയുമ്പോൾ ഇന്ത്യ മുന്നണി അതിൻ്റെ വിശ്വസനീയത വീണ്ടെടുത്തുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാഹുൽ ഗാന്ധി പറയുന്നു മുഖ്യ എതിരാളി ഇടതുപക്ഷം ആണെന്ന്. എന്നാൽ ഇന്ത്യ സഖ്യത്തിൻ്റെ ആശയത്തിനുവേണ്ടിയാകും ഇടതുപക്ഷം പാർലമെൻ്റിൽ കൈ ഉയർത്തുകയെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി ഇന്ത്യ സഖ്യത്തിന്‍റെ അടിസ്ഥാന രാഷ്ട്രീയം മറന്നുപോയെന്നും മാധ്യമ സർവേകൾ പണം നൽകിയുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ സർവേകളും കണ്ണ് പൊട്ടന്‍റെ മാവിലേറ് പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സർവേ എല്ലാം വോട്ടർമാരെയും നേരിൽ കണ്ടിട്ടാണ്‌. നൂറു ശതമാനം വിജയം എൽഡിഎഫിനാണെന്നും, മാധ്യമങ്ങൾ എന്തിനാണ് സർവ്വേകൾക്ക് പ്രാധാന്യം നൽകുന്നതെന്നും ബിനോയ് വിശ്വം ചോദിച്ചു.

മോദി ഇടതുപക്ഷ വിരുദ്ധതയുടെ വിഷം തുപ്പുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. രാഹുലിനെ വേഷം കെട്ടിക്കുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ്. ആർഎസ്എസിന് പുതിയ ശാഖ ഉണ്ടാക്കാൻ വേണ്ടി കോൺഗ്രസ് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരത്തിനിടെയുണ്ടായ പൊലീസിന്‍റെ അമിതമായ ഇടപെടലിൽ മുഖ്യമന്ത്രി നേരിട്ട് നടപടികളെടുത്തതോടെ എൽഡിഎഫിൻ്റെ ഗ്രാഫ് ഉയർന്നതായും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

കോൺഗ്രസിൻ്റെ പ്രകടന പത്രിക വളച്ചൊടിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം തെറ്റായ രാഷ്ട്രീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ ജില്ല സെക്രട്ടറി പി എസ് സുപാൽ എംഎൽഎ, സിപിഐ ജില്ല അസിസ്‌റ്റന്‍റ് സെക്രട്ടറിമാരായ സാം കെ ഡാനിയേൽ, എം എസ് താര എന്നിവരും പങ്കെടുത്തു.

Also Read: 'കേന്ദ്രസർക്കാർ പിണറായിയെ ജയിലിലടയ്ക്കാ‌ത്തത് എന്തുകൊണ്ട് ?' ; മുഖ്യമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Last Updated : Apr 22, 2024, 7:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.