ETV Bharat / state

അതിര്‍ത്തിയില്‍ തടയും; വഴിക്കടവ് ആനമറിയില്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ചെക്ക്‌പോസ്റ്റ്

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള തമിഴ്‌നാട് അതിർത്തിയായ വഴിക്കടവ് ആനമറിയിൽ പൊലീസ് സ്‌പെഷ്യല്‍ ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. ഇതുവഴി വരുന്ന മുഴുവൻ വാഹനങ്ങളും കൃത്യമായി പരിശോധിക്കും.

വഴിക്കടവ് അതിർത്തി  നാടുകാണി ചുരം  ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്  SPECIAL CHECK POST AT VAZHIKKADAVU
POLICE SPECIAL CHECK POST AT VAZHIKKADAVU (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 24, 2024, 11:55 AM IST

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള തമിഴ്‌നാട് അതിർത്തിയായ വഴിക്കടവ് ആനമറിയിൽ അന്തർസംസ്ഥാന പാതയിൽ പൊലീസ് സ്‌പെഷ്യല്‍ ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. കെഎൻജി റോഡിൽ ആനമറി വനം, എക്സൈസ് ചെക്ക്പോസ്റ്റുകളുടെ നടുവിലായാണ് പൊലീസിന്‍റെ ചെക്ക്പോസ്റ്റ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കള്ളപ്പണം, ലഹരി ഇറക്കുമതി എന്നിവ തടയുന്നതിനാണ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിലമ്പൂർ സബ് ഡിവിഷന് കീഴിലെ സ്റ്റേഷനുകളിൽ നിന്നുള്ള ഒരു എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഓഫിസർമാരാണ് ഒരേ സമയം ഡ‍്യൂട്ടിയിലുണ്ടാവുക. ഒരു പൊലീസ് വാഹനവും അനുവദിച്ചിട്ടുണ്ട്. 24 മണിക്കൂറും ചെക്ക്പോസ്റ്റ് പ്രവർത്തിക്കും.

നാടുകാണി ചുരം ഇറങ്ങിവരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ എല്ല വാഹനങ്ങളും പരിശോധന നടത്തും. വാഹനങ്ങളുടെ നമ്പർ ഡ്രൈവറുടെ മേൽവിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

Also Read : ഉരുള്‍പൊട്ടലിന് പിന്നാലെ വയനാട് തുരങ്കപാതയുമായി തിടുക്കത്തില്‍ സര്‍ക്കാര്‍; എതിര്‍പ്പ് പ്രകടിപ്പിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.