ETV Bharat / state

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തുടങ്ങി - Local Self Govt Elections

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയും രണ്ടാണെന്ന കാര്യം തിരിച്ചറിയണമെന്ന് ജില്ലാ കലക്‌ടർ ഷീബാ ജോർജ്

PROCESS OF UPDATING THE VOTER LIST  LOCAL SELF GOVERNMENT ELECTIONS  UPDATING VOTER LIST  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്
Local Self Govt Elections (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 9:47 PM IST

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തുടങ്ങി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പായതിനാൽ പ്രത്യേകം വോട്ടർ പട്ടികയാണ് തെരഞ്ഞെടുപ്പിൽ പരിഗണിക്കുക.

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയും രണ്ടാണെന്ന കാര്യം രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും തിരിച്ചറിയണമെന്ന് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർ മാർക്കുള്ള പരിശീലന പരിപാടിയിൽ അധ്യക്ഷത വഹിച്ച ജില്ലാ കലക്‌ടർ ഷീബാ ജോർജ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ജൂൺ ആറിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായ മുഴുവൻ പേരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അവകാശ വാദ അപേക്ഷകളും പരാതികളും ജൂൺ ആറ് മുതൽ 21 വരെ സ്വീകരിക്കണം.

കരട് പട്ടികയിൽ ഉൾപ്പെട്ട്‌ മരണപ്പെട്ടവർ, താമസം മാറിയവർ, ഇരട്ടിപ്പുള്ളവർ എന്നിവരുടെ പേരു വിവരങ്ങൾ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പ്രത്യേക പട്ടികയാക്കി ജൂൺ 10-നുള്ളിൽ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തണം. ഏഴ് ദിവസത്തിനകം പരാതി ലഭിക്കാത്ത പക്ഷം സ്വമേധയാ അവരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കണം.

ഓരോ ദിവസവും ലഭിക്കുന്ന അപേക്ഷകളും പരാതികളും ഓഫീസിലെ നോട്ടീസ് ബോർഡിൽ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പ്രദർശിപ്പിക്കണം. ജൂൺ 29 നകം തുടർ നടപടികൾ പൂർത്തികരിക്കണം. ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

കരട് വോട്ടർ പട്ടികയുടേയും അന്തിമ വോട്ടർ പട്ടികയുടേയും രണ്ട് പകർപ്പുകൾ വീതം ദേശീയ പാർട്ടികൾക്കും, അംഗീകൃത കേരള സംസ്ഥാന പാർട്ടികൾക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് പ്രത്യേക ചിഹ്നം അനുവദിച്ച മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സൗജന്യമായി നൽകും.

ALSO READ: ഇടുക്കി മെഡിക്കൽ കോളജിന് 50 ഏക്കർ ഭൂമി; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.