കോഴിക്കോട് : ബേപ്പൂർ എസ് ഐ കെ ശുഹൈബിന്‍റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ മദ്യ വില്‌പന നടത്തിയ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു ( Two Men Arrested By Selling Liquor ). ബേപ്പൂർ പള്ളിക്കര പടനിലം പിലാക്കാട്ട് സന്തോഷ് (60), തണ്ടലക്കണ്ടി പറമ്പ് കുളങ്ങോത്ത് ബാബു (50)എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ബേപ്പൂരിലെ പള്ളിക്കര പടനിലത്തുള്ള വീട്ടിൽ മദ്യ വില്‌പന നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്‌ഡ്. വീട്ടിൽ നിന്ന് 45 കുപ്പി മദ്യവും മദ്യം കടത്താൻ ഉപയോഗിക്കുന്നതെന്ന് കരുതുന്ന രണ്ട് മോട്ടോർ ബൈക്കുകളും പൊലീസ് കസ്‌റ്റഡിയിലെടുത്തു. കൂടാതെ ഇവരിൽ നിന്നും നാൽപതിനായിരം രൂപയും പിടിച്ചെടുത്തു.
ബേപ്പൂരിൽ വൻ മദ്യവേട്ട ; രണ്ട് പേര്‍ അറസ്‌റ്റില്‍ - raid
Two Men Arrested By Selling Liquor : എസ് ഐ കെ ശുഹൈബിന്‍റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ മദ്യ വില്‌പന നടത്തിയ രണ്ടു പേരെ അറസ്‌റ്റില്‍. മദ്യ വില്‌പന നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്‌ഡ്.
Published : Jan 20, 2024, 12:08 PM IST