ETV Bharat / state

നിലമ്പൂരിന്‍റെ അതിശയമായി രവി മാഷിന്‍റെ ചെസ്‌ ബോര്‍ഡ്; തടികൊണ്ടുണ്ടാക്കിയ 'റെക്കോഡ്' ജേതാവ് ശ്രദ്ധനേടുന്നു - HUGE CHESS BOARD NILAMBUR

മരം കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ ചെസ് ബോർഡാണിത്.

MR RAVI HUGE CHESS BOARD  WORLD BIGGEST WOODEN CHESS BOARD  ചെസ്‌ ബോര്‍ഡ് നിലമ്പൂര്‍  രവി മാഷിന്‍റെ കൂറ്റൻ ചെസ് ബോർഡ്
Chess Board (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

മലപ്പുറം: നിലമ്പൂരിന്‍റെ പ്രധാന ആകർഷണമാണിപ്പോള്‍ രവി മാഷ് നിര്‍മിച്ച കൂറ്റൻ ചെസ് ബോർഡ്. ചക്കാലക്കുത്ത് സ്വദേശിയും ഗവൺമെൻ്റ് മാനവേദന്‍ എച്ച്എസ്എസിലെ മുൻ ഡ്രോയിങ് ഇൻസ്ട്രക്‌ടറുമായ എംആർ രവിയാണ് മരത്തിൽ ചെസ് ബോർഡ് നിർമ്മിച്ചത്.

നാല് മീറ്റർ നീളവും നാല് മീറ്റർ വീതിയുമുണ്ട് ബോര്‍ഡിന്. 0.25 ഇഞ്ച് കനമുള്ള മരക്കഷ്‌ണങ്ങൾ കൂട്ടിയോജിപ്പിച്ച് അതിൽ മറ്റൊരു പലക ഉറപ്പിച്ചു. യന്ത്രങ്ങളുടെ സഹായത്തോടെയാണ് ചെസ് പീസുകൾ നിർമ്മിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മരം കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ ചെസ് ബോർഡാണ് രവിമാഷിന്‍റെ വീട്ടിലുള്ളത്. വീട്ടിയും തേക്കും ഉപയോഗിച്ചാണ് ചെസ് ബോർഡ് നിർമ്മിച്ചത് എന്ന് രവി പറയുന്നു.

കറുത്ത കരുക്കൾ കരുവാകയിലും വെളുത്ത കരുക്കൾ പ്ലാവിലുമാണ് നിർമ്മിച്ചത്. മരം കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ ചെസ് ബോർഡ് എന്ന ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിലും ചെസ്‌ ബോര്‍ഡ് ഇടം നേടിയിട്ടുണ്ട്.

Also Read: രാജ്യത്തിന് മാതൃക തീര്‍ത്ത് കേരളം; ഗ്രാമീണ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വേതനം നല്‍കുന്ന നമ്പര്‍ വണ്‍ സംസ്ഥാനം, റിപ്പോര്‍ട്ട് പുറത്ത് വിട്ട് റിസര്‍വ് ബാങ്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.