ETV Bharat / state

ലൈഫ് മിഷൻ: രണ്ട് ജില്ലകളില്‍ 100 പേര്‍ക്ക് വീടെന്ന സ്വപ്‌നം സഫലമാകുന്നു, ധാരണപത്രം ഒപ്പുവച്ച് സര്‍ക്കാര്‍ - GOVT BUILD 100 HOUSES IN 2DISTRICTS

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതരായ 75 കുടുംബങ്ങൾക്ക് വീട് വയ്‌ക്കാനുള്ള ധാരണപത്രത്തിലാണ് സർക്കാർ ഒപ്പുവച്ചത്.

LIFE MISSION  STATE GOVT BUILD 100 HOUSES  ലൈഫ് മിഷൻ പദ്ധതി  മന്ത്രി എംബി രാജേഷ്
State Government To Build 100 Houses In Two Districts (ETV Bharat, lgs kerala)
author img

By ETV Bharat Kerala Team

Published : Nov 3, 2024, 11:50 AM IST

തിരുവനന്തപുരം: ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്‍റർനാഷണല്‍ ഡിസ്ട്രിക്‌ട് 318 എ 100 കുടുംബങ്ങൾക്ക് വീടുകള്‍ വച്ച് നൽകും. ഇതിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതരായ 75 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാനുള്ള ധാരണപത്രത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്‍റെ സാന്നിധ്യത്തിൽ ഒപ്പിട്ടു.

ലയൺസ് ഇന്‍റർനാഷണല്‍ ഡിസ്ട്രിക്‌ട് 318 എയുടെ ഡിസ്ട്രിക്‌ട് ഗവർണർ ലയൺ എംഎ വഹാബ്, ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സൂരജ് ഷാജി, കടയ്ക്കൽ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് ലയൺസ്-ലൈഫ് വില്ലേജ് പദ്ധതിയുടെ ധാരണപത്രം (എംഒയു) ഒപ്പ് വച്ചത്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 25 വീടുകളും, കടയ്ക്കൽ, കിളിമാനൂർ ഗ്രാമപഞ്ചായത്തുകളിലായി 25 വീടുകൾ വീതവും നിർമിക്കുന്നതിനുള്ള ധാരണപത്രമാണ് ഒപ്പുവച്ചത്. അവശേഷിക്കുന്ന 25 വീടുകളുടെ നിർമാണത്തിനായുളള ധാരണപത്രത്തിന്‍റെ നടപടികൾ അന്തിമഘട്ടത്തിലാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന സ്ഥലത്ത് നിർമിക്കുന്ന വീടുകളുടെ നിർമാണത്തിനായുള്ള മുഴുവൻ ചെലവും ലയൺസ് ഇന്‍റർനാഷണല്‍ ഡിസ്ട്രിക്‌ട് 318 എയാണ് നിർവ്വഹിക്കുന്നത്. 454 ച.അടി വീതം വിസ്‌തീർണമുള്ള വീടുകളുടെ നിർമാണം ഒരു വർഷത്തിനകം പൂർത്തീകരിച്ച് അർഹരായ ലൈഫ് ഗുണഭോക്താക്കൾക്ക് കൈമാറും.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, സ്പെഷ്യൽ സെക്രട്ടറി ടിവി അനുപമ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയശ്രീ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം മനോജ് കുമാർ, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടിആർ മനോജ്, ലയൺസ് ഇന്‍റർനാഷണൽ പ്രതിനിധികളായ ലയൺ യു പത്മകുമാർ, സക്കറിയ ദത്തോസ്, രവികുമാർ സിഎൽ, രാജൻ ആർ, സുധി എസ്‌പി എന്നിവർ പങ്കെടുത്തു.

ലൈഫ് മിഷനുമായി കൈകോർക്കാൻ രംഗത്തെത്തിയ ലയൺസ് ഇന്‍റർനാഷണലിനെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഒരുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനകം തന്നെ 5,17,199 വീടുകൾ അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇതിൽ 4,20,555 വീടുകള്‍ ലൈഫ് മിഷനിലൂടെ പൂർത്തിയാക്കാനായി. ലയൺസ് ഇന്‍റർനാഷണലിനെ പോലെ കൂടുതൽ സംഘടനകള്‍ ലൈഫ് മിഷനോടൊപ്പം സഹകരിക്കാൻ രംഗത്തെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Also Read: ലൈഫ് മിഷനില്‍ വീട് കിട്ടിയില്ല, രേഖകൾ ചോദിക്കാൻ എത്തിയ സ്ത്രീയെ പഞ്ചായത്ത് ഓഫിസില്‍ പൂട്ടിയിട്ടു; വിഇഒയ്‌ക്കെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.