ETV Bharat / state

ദേശീയപാതയിൽ പിൻകാലിന് പരിക്കേറ്റ നിലയിൽ പുലി; വാഹനമിടിച്ചതെന്ന് സംശയം - വീഡിയോ - LEOPARD FOUND INJURED - LEOPARD FOUND INJURED

പിൻകാലിന് പരിക്കേറ്റ നിലയിൽ പുലിയെ കണ്ടെത്തി. സംഭവം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ. വാഹനം തട്ടിയതാകാമെന്ന് വനംവകുപ്പ്

പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി  പുലിക്ക് പിൻകാലിന് പരിക്ക്  TIGER FOUND INJURED IN HIGHWAY  TIGER IN KOCHI DHANUSHKODI HIGHWAY
Tiger Found Injured in Kochi Dhanushkodi Highway (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 11, 2024, 11:03 PM IST

പിൻകാലിന് പരിക്കേറ്റ നിലയിൽ പുലിയെ കണ്ടെത്തി (ETV Bharat)

ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പിൻകാലിന് പരിക്കേറ്റ നിലയിൽ പുലിയെ കണ്ടെത്തി. തമിഴ്‌നാടിന്‍റെ ഭാഗമായ ബോഡിമെട്ട് ചുരം റോഡിൽ പന്ത്രണ്ടാം വളവിന് സമീപമാണ് സംഭവം. ഇന്നലെ (ഓഗസ്റ്റ് 10) രാത്രി മണിക്ക് ഇതുവഴി പോയ ജീപ്പ് യാത്രികരാണ് പുലിയെ കണ്ടത്. റോഡിന് നടുവിൽ കിടന്ന പുലിയുടെ പിൻകാലിന് പരിക്കേറ്റതിനാൽ മുടന്തിയാണ് നടന്നുനീങ്ങിയത്. ഒരു വയസിലധികം പ്രായമുള്ള പുലിയെ അജ്ഞാത വാഹനം തട്ടിയതാണെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം. കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഈ റോഡിൽ പതിവായി കാണാമെങ്കിലും ആദ്യമായാണ് പുലിയെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നു.

Also Read: കാസർകോട് മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.