ETV Bharat / state

കരിമണൽ പാറയിലെ 'ആരും കാണാത്ത' പുലി കൺമുന്നില്‍; ഭീതിയില്‍ നാട്ടുകാര്‍

കരിമണൽ പാറയില്‍ ഭീതിപടര്‍ത്തിയ 'ആരും കാണാത്ത' പുലി കാർ യാത്രക്കാരുടെ കൺമുന്നില്‍പ്പെട്ടു. പുലിയെ നേരിട്ട് കണ്ടതോടെ വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയും മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്‌തു.

LEOPARD IN KARIAMANAL KANNUR  KANNUR NEWS  പുലി  കരിമണൽ പുലി
Leopard Found In Kariamanal Village (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 13, 2024, 1:03 PM IST

കണ്ണൂർ: മലയോര മേഖലയായ വെള്ളോറയിലും കരിമണൽ പാറയിലും കോയിപാറയിലും നാട്ടുകാരെയും വനം വകുപ്പിനെയും ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ കണ്മുന്നിലൂടെ ഓടിമറഞ്ഞു. കക്കറ താളിച്ചാൽ കുന്നില്‍വച്ച് ചൊവ്വാഴ്‌ച രാത്രി കാർ യാത്രക്കാരാണ് പുലിയെ കണ്ടത്. നാട്ടുകാരായ ജിനേഷും സജിത്തും യാത്ര ചെയ്യുന്നതിനിടയിലാണ് കാറിനു മുന്നിലൂടെ പെട്ടെന്ന് പുലി ഓടി മറഞ്ഞത്.

പുലിപ്പേടി തുടങ്ങിയിട്ട് ഇതുവരെ ആരും പുലിയെ നേരിട്ട് കണ്ടിരുന്നില്ല. എരമം കുറ്റൂർ പഞ്ചായത്തിലെ ചെമ്പുല്ലാഞ്ഞി, അനിക്കം തുടങ്ങിയ പ്രദേശങ്ങളിലും ചെറുപുഴയിലും പുലിയെ കണ്ടുവെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ ആദ്യം ആരും അത് അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കരിമണൽ കാവിന് സമീപം താമസിക്കുന്ന ജനാർദനന്‍റെ വളർത്തുനായയെ കാണാതായി. ഇതോടെയാണ് സംഗതി കാര്യമാകുന്നത്.

കരിമണൽ പാറയില്‍ പുലി കാറിന് മുന്നിലൂടെ ചാടി കാട്ടിലേക്ക് പോകുന്ന ദൃശ്യം (ETV Bharat)

നായയെ കാണാതായ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. തളിപ്പറമ്പ് ഫോറസ്റ്റ് ഓഫിസറും സംഘവും എത്തി പരിശോധന നടത്തിയതോടെ കുറ്റിക്കാട്ടിൽ നായയെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി. ഇതോടെയാണ് വനം വകുപ്പ് പരിശോധന വിപുലീകരിച്ചത്. കൂടുതൽ പരിശോധന നടത്തിയപ്പോൾ പുലിയുടെ കാൽപ്പാടും വിസർജ്യവും കണ്ടെത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചു. പക്ഷേ ക്യാമറയിൽ പുലി പതിഞ്ഞില്ല. എന്നാല്‍ രണ്ടു ദിവസം മുൻപ് പുലി ആടിനെ കടിച്ചു കൊന്നു. തുടര്‍ന്ന് പ്രദേശം ഒന്നടങ്കം ഭീതിയിലായി. നിലവില്‍ പുലിയെ നേരിട്ട് കണ്ടതോടെ വനം വകുപ്പ് മുൻകരുതൽ നടപടി തുടങ്ങുകയും ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകുകയും ചെയ്‌തു.

റബർ ടാപ്പിങ് തൊഴിലാളികളും പാൽ, പത്ര വിതരണക്കാരും ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും വനംവകുപ്പ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകി. പ്രദേശത്തു നിന്ന് ഏറ്റവും അടുത്തുള്ള ഫോറസ്റ്റ് റേഞ്ച് പരിധി ചെറുപുഴ ജോസ് ഗിരി മേഖലകളാണ്. ഏതാണ്ട് 25 കിലോമീറ്റർ ദൂരമുണ്ട് അവിടുന്ന് കരിമണൽ പാറയിലേക്ക്. ഒരു രാത്രി കിലോമീറ്ററുകൾ താണ്ടുന്ന പുലി അവിടെ നിന്നു വന്നതായിരിക്കാം എന്നാണ് നാട്ടുകാര്‍ കരുതുന്നത്.

Also Read: ചാത്തമംഗലത്ത് കുറുക്കന്‍റെ ആക്രമണം; വിദ്യാർഥിനിയടക്കം മൂന്ന് പേർക്ക് കടിയേറ്റു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.