ETV Bharat / state

പേജർ സ്ഫോടനം: റിൻസൺ ജോസിന്‍റെ കുടുംബ പശ്ചാത്തലം പരിശോധിച്ച് പൊലീസ് - RINSON JOSE FAMILY BACKGROUND

ലെബനൻ പേജർ സ്ഫോടനത്തിൽ റിൻസൺ ജോസിന്‍റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പരിശോധന നടത്തി പൊലീസ്.

PAGER BLAST  റിൻസൺ ജോസ്  RINSON JOSE LEBANON PAGER EXPLOSION  പേജര്‍ സ്ഫോടനം
Rinson Jose (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 22, 2024, 4:12 PM IST

വയനാട്: ലെബനൻ പേജര്‍ സ്ഫോടനത്തില്‍ കുറ്റാരോപിതനായ മലയാളി യുവാവ് റിൻസൺ ജോസിന്‍റെ കുടുംബ പശ്ചാത്തലം പരിശോധിച്ച് പൊലീസ്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സാധാരണ ഗതിയില്‍ നടത്തുന്ന പരിശോധനയായിരുന്നു നടത്തിയതെന്നും സംഭവുമായി ബന്ധപ്പെട്ട് പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

റിൻസണിന്‍റെ കുടുംബം താമസിക്കുന്ന മാനന്തവാടിക്ക് സമീപമുള്ള പ്രദേശത്ത് നേരത്തെ പട്രോളിങ് നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റിൻസണിന്‍റെ കുടുംബം സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, പേജര്‍ സ്ഫോടനത്തില്‍ അന്വേഷണം നേരിടുന്ന റിൻസണ് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 'നമ്മുടെ നാടിൻ്റെ മകനാണ്, അവൻ ഒരു മലയാളിയാണ്, എന്ത് വിലകൊടുത്തും റിൻസണും കുടുംബത്തിനും സംരക്ഷണം നൽകണം' എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് റിൻസണിന് പിന്തുണ അറിയിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആരോപണങ്ങളെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് റിൻസൻ്റെ മാതൃസഹോദരൻ തങ്കച്ചൻ പറഞ്ഞു. പത്ത് വര്‍ഷം മുന്‍പ് ഇന്ത്യ വിട്ട റിൻസണ്‍ നോര്‍വേയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നാണ് തങ്ങള്‍ക്ക് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു റിൻസണ്‍ അവസാനമായി കേരളം സന്ദര്‍ശിച്ചതെന്നും സ്ഫോടനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നതിന് രണ്ട് ദിവസം മുന്‍പ് റിൻസണ്‍ തങ്ങളെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവൻ ഒരു തെറ്റും ചെയ്യില്ലെന്ന് ഞങ്ങൾക്ക് നൂറ് ശതമാനം ഉറപ്പുണ്ടെന്നും തങ്കച്ചൻ പറഞ്ഞിരുന്നു. കുടുംബത്തെ ബുദ്ധിമുട്ടിലാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർഥിച്ചിരുന്നു.

Also Read : ലെബനൻ പേജർ സ്ഫോടനം: റിന്‍സണ്‍ ജോസ് ചതിക്കപ്പെട്ടെന്ന് സംശയിക്കുന്നതായി ബന്ധുവിന്‍റെ പ്രതികരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.