ETV Bharat / state

ഇടതുപക്ഷം ഹൃദയപക്ഷമെന്ന് പാലക്കാട് വിധിയെഴുതും; പ്രതീക്ഷ പങ്കുവച്ച് ഇടത് സ്ഥാനാര്‍ഥി എ വിജയരാഘവന്‍ - ലോക്‌സഭ തെരഞ്ഞെടുപ്പ്

പാലക്കാട്ട് ഇടതുമുന്നണിയ്ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ലോക്‌സഭാ സ്ഥാനാര്‍ത്ഥി എ വിജയരാഘവന്‍. ഇടതുപക്ഷത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നുവെന്നും വിജയരാഘവന്‍.

Palakkad  A Vijayaraghavan  LDF  ലോക്‌സഭ തെരഞ്ഞെടുപ്പ്  ഇടത് അനുകൂല സാഹചര്യം
New trend in Palakkad Favorable for LDF now : A Vijayaraghavan
author img

By ETV Bharat Kerala Team

Published : Feb 27, 2024, 7:38 PM IST

പാലക്കാട് ഇടതിന് അനുകൂലമായ സാഹചര്യമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് ഇടതിന് അനുകൂലമായ സാഹചര്യമെന്ന് എ വിജയരാഘവൻ. സി പി എമ്മിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം(Palakkad).

ഇടതുപക്ഷത്തിന്‍റെ പ്രാധാന്യം വർധിച്ച സാഹചര്യമാണുള്ളത്. മതപരമായി ജനങ്ങളെ ഭിന്നിപ്പിച്ച സാഹചര്യം രാജ്യത്തുണ്ട്. അതിനെ നേരിടേണ്ടതുണ്ട്. മോദി ഭരണത്തിന് സഹായകമായ നിലപാട് സ്വീകരിച്ച എംപിമാരാണ് യുഡിഎഫ് എംപിമാർ. കേരളത്തിന്‍റെ നേട്ടങ്ങളെ ദുർബലപ്പെടുത്താനാണ് ബിജെപി സർക്കാർ ശ്രമിച്ചത്. ശരിയായ രാഷ്ട്രീയ നിലപാടുകൾക്ക് ജനപിന്തുണയുണ്ടാകും. നിലവിലെ എംപിമാരെ ജനങ്ങൾ തിരിച്ചറിഞ്ഞു. പാലക്കാട്‌ നിരവധി വ്യവസായങ്ങൾക്ക് സാധ്യതയുള്ള മണ്ഡലമാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇതിന് വേണ്ടി ശക്തമായ പരിശ്രമം നടത്തുമെന്നും എ വിജയരാഘവൻ പറഞ്ഞു. നിലവിൽ തിരുവനന്തപുരത്ത് ഭാര്യയായ മന്ത്രി ആർ ബിന്ദുവിനോടൊപ്പമാണ് എ വിജയരാഘവൻ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉടൻ മണ്ഡലത്തിലെത്താനുള്ള ഒരുക്കങ്ങളിലാണ് അദ്ദേഹം( A Vijayaraghavan).

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്(LDF) ശേഷമാണ് സിപിഎം ഔദ്യോഗികമായി ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഇടതുമുന്നണിയിൽ ഏറ്റവും അവസാനമാണ് സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. ഇന്നലെ സിപിഐ യും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. കേരള കോൺഗ്രസ് (എം)ആയിരുന്നു ഇടതുമുന്നണിയിൽ ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ 15 സീറ്റുകൾ സിപിഎമ്മിനും നാല് സീറ്റുകൾ സിപിഐക്കും ഒരു സീറ്റ്‌ കേരള കോൺഗ്രസ്‌ (എം) എന്നിങ്ങനെയാണ് ഇടതുമുന്നണി ധാരണ.

Also Read: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം; ലിസ്‌റ്റിൽ ഒരു മന്ത്രിയും മൂന്ന് എംഎൽഎമാരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.