ETV Bharat / state

ഉന്നയിച്ചത് ഗൗരമുള്ള കാര്യം, എന്നാൽ സർക്കാറിനെതിരെ പരസ്യ പ്രസ്‌താവന നടത്തിയത് ശരിയോ എന്നത് അവന്‍വര്‍ പരിശോധിക്കണം: ടി.പി രാമകൃഷ്‌ണൻ - TP Ramakrishnan on PV Anvar - TP RAMAKRISHNAN ON PV ANVAR

പി. ശശിക്ക് എതിരായി പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണത്തിൽ ശരി ഉണ്ടെങ്കിൽ അത് ഗൗരവകരമായെടുക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്‌ണൻ പറഞ്ഞു.

ടിപി രാമകൃഷ്‌ണൻ  MLA PV ANWAR ALLEGATION  PV ANWAR P SASI CONTROVERSY IN CPM  പിവി അന്‍വര്‍ പി ശശി
TP Ramakrishnan (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 3, 2024, 7:51 PM IST

ടിപി രാമകൃഷ്‌ണൻ മാധ്യമങ്ങളോട് സംസാരിക്കുന്നു (ETV Bharat)

കോഴിക്കോട് : പി. ശശിക്ക് എതിരായി പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണം ശരിയെങ്കിൽ ഗൗരവകരമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്‌ണൻ. ആരോപണം ഉന്നയിച്ചത്കൊണ്ട് മാത്രം അയാൾ കുറ്റവാളി ആകണമെന്നില്ല. ആരോപണം ശരിയോ തെറ്റോ എന്ന് കണ്ടെത്തണം.

കൃത്യത ഇല്ലാതെ ഒരാളെ കുറ്റപ്പെടുത്താൻ കഴിയില്ല. ഇത് അന്വേഷിക്കേണ്ട കാര്യമാണ്. അന്വേഷണത്തിലൂടെ മാത്രമേ സത്യം തെളിയൂ എന്ന് കോഴിക്കോട് വാർത്ത സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. അൻവർ ഉന്നയിച്ചത് ഗൗരമുള്ള കാര്യങ്ങളാണ്. അതിൽ ശക്തമായ അന്വേഷണം വേണം. മുഖ്യമന്ത്രി നിർദേശിച്ചതും അത് തന്നെയാണ്.

എന്നാൽ സർക്കാറിനെതിരെ പരസ്യ പ്രസ്‌താവന നടത്തിയത് ശരിയോ എന്നത് പി.വി അൻവർ ആണ് പരിശോധിക്കേണ്ടതെന്നും ടി.പി രാമകൃഷ്‌ണൻ വ്യക്തമാക്കി. ഞാൻ മന്ത്രിയായിരിക്കുമ്പോൾ എനിക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നിട്ട് ഞാൻ രാജിവെച്ചില്ലല്ലോ. ഒരു ആരോപണത്തിന്‍റെ പേരിൽപെട്ടന്ന് അങ്ങനെ രാജിവെക്കാൻ പറ്റുമോ അത് തെളിഞ്ഞാൽ മാത്രമാണ് അയാൾ കുറ്റക്കാരനാകുന്നുള്ളുവെന്നും എന്നും അദ്ദേഹം പറഞ്ഞു.

Also Read : അടുത്ത ഇര മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയോ?; അന്‍വറിനെ ആയുധമാക്കുന്നതാര്‍ക്കു വേണ്ടിയെന്ന സംശയം സിപിഎമ്മില്‍ - pv anwar P Sasi controversy in cpm

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.